റിലയൻസ് ജിയോയ്ക്ക് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കലിൽ നഷ്ടം .കുറച്ചു വർഷങ്ങളായി ടെലികോം രംഗത്ത് മികച്ച പെർഫോമൻസ് കാഴ്ചവെച്ച റിലയൻസ് ജിയോ കുറച്ചു നാളുകൾ കൊണ്ട് തന്നെ കോടിക്കണക്കിനു വരിക്കാരെ സ്വന്തമാക്കിയിരുന്നു .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ മാസത്തിൽ മാത്രം റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.9 കോടി വരിക്കാരെയാണ് എന്നാണ് റിപ്പോർട്ടുകൾ .കഴിഞ്ഞ ദിവസ്സം ട്രായ് ആയിരുന്നു ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നത് .
എന്നാൽ എയർടെൽ ആകട്ടെ വരിക്കാരെ ഉയർത്തിയിരിക്കുന്നു .2.74 ലക്ഷം വരിക്കാരെയാണ് എയർടെൽ കൂട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ വൊഡാഫോൺ ഐഡിയയ്ക്കും വരിക്കാരെ നഷ്ടപ്പെട്ടിരിക്കുന്നു .ഏകദേശം 10.77 ലക്ഷം വരിക്കാരെയാണ് വൊഡാഫോൺ ഐഡിയയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് .
20 ശതമാനം മുതൽ 25 ശതമാനം വരെയാണ് എയർടെൽ അവരുടെ പ്ലാനുകളിൽ മാറ്റം വരുത്തുന്നത് .നവംബർ 26 തീയതി മുതൽ ഓഫറുകളുടെ വർദ്ധനവിൽ മാറ്റങ്ങൾ കൊണ്ടുവരും .പുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും .അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു .
എന്നാൽ ഈ പുതിയ വർദ്ധനവ് രാജ്യത്ത് 5ജി എളുപ്പത്തിൽ എത്തുന്നതിനു സഹായിക്കും എന്നാണ് കരുതുന്നത് .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിക്കും .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ്