ലോകത്തിലെ ആദ്യത്തെ അപ്‌ഡേഷൻ ഇനി ജിയോയ്ക്ക്

Updated on 21-Oct-2020
HIGHLIGHTS

പുതിയ അപ്‌ഡേഷനുമായി ജിയോ ഫോൺ

പുതിയ അപ്‌ഡേഷനുമായി നമ്മുടെ സ്വന്തം ജിയോ എത്തിക്കഴിഞ്ഞിരുന്നു .ജിയോ ഫീച്ചർ ഫോണുകളിൽ ആണ്  പുതിയ അപ്‌ഡേഷൻ ലഭിച്ചിരിക്കുന്നത് .ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോൾ ജിയോ ഫീച്ചർ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത് 

ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്‌സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും കഴിയും. 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ വാങ്ങിക്കാവുന്ന ഈ 4ജി ഫീച്ചർ ഫോൺ ജിയോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉത്പന്നം എന്ന് തന്നെ പറയാം

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :