2018ന്റെ അവസാനത്തിലും ജിയോ തന്നെ മുന്നിൽ ;102 ജിബി
ആഡ് ഓൺ പായ്ക്ക് 251 രൂപയ്ക്ക് 102 ജിബി ഡാറ്റ ലഭിക്കുന്നു
ജിയോയുടെ ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫറുകളിൽ ഒന്നാണ് 251 രൂപയ്ക്ക് പുറത്തിറക്കിയ ഓഫറുകൾ .251 രൂപയുടെ റീച്ചാർജിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റ വീതം 51 ദിവസത്തേക്ക് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .ജിയോയുടെ നിലവിൽ എല്ലാ ഉപഭോതാക്കൾക്കും ലഭ്യമാകുന്ന ഒരു ഓഫർ ആണിത് .
ഒക്ടോബർ 4നു അടുത്ത ഫ്ലാഷ് സെയിൽ കൂടെ ക്യാഷ് ബാക്ക് ഓഫറുകളും
ജിയോയുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫർ ഇപ്പോൾ ലഭിക്കുന്നത് ജിയോയുടെ ഫോൺ 2 എന്ന ഫീച്ചർ ഫോണുകൾ വാങ്ങിക്കുമ്പോൾ ആണ് .200 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ബാക്ക് ആണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .Paytm വഴിയാണ് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഫോണുകൾ ബുക്കിങ് നടത്തുന്നവർക്കാണ് ഇത് ലഭ്യമാകുന്നത് .
ജിയോയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോണുകളിൽ ഒന്നാണ് ജിയോ ഫോൺ 2 .കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ ഫീച്ചർ ഫോണുകൾ ഇതിനോടകം തന്നെ ലക്ഷങ്ങളുടെ വിപണിയാണ് വിറ്റഴിക്കപ്പെട്ടത് .എന്നാൽ ഈ ഫീച്ചർ ഫോൺ വാങ്ങിക്കുവാൻ സാധിക്കാത്തവർക്കായി അടുത്ത ഫ്ലാഷ് സെയിൽ എത്തിയിരിക്കുകയാണ് .ഒക്ടോബർ 4 നു ഉച്ചയ്ക്ക് 12 മണി മുതൽ ആണ് അടുത്ത ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത് .കൂടാതെ മൂന്ന് മികച്ച ഓഫറുകളും ഇതിൽ ലഭിക്കുന്നുണ്ട് .
49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .
512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile