ജിയോയുടെ ലാപ്ടോപ്പുകൾ,വില ?

Updated on 28-Aug-2017
HIGHLIGHTS

ജിയോയുടെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കുതിക്കുന്നു

 

കഴിഞ്ഞ ദിവസ്സം ജിയോയുടെ സ്മാർട്ട് ഫോണുകളുടെ ബുക്കിങ് നടന്നത് നമ്മൾ എല്ലാവരും അറിഞ്ഞിരുന്നു .റെക്കോർഡ് ബുക്കിങ് ആണ് ജിയോ സ്മാർട്ട് ഫോണുകൾ കൈവരിച്ചത് .

ഏകദേശം 10 ലക്ഷത്തിനു മുകളിൽ സ്മാർട്ട് ഫോണുകൾ 500 രൂപയ്ക്ക് ബുക്കിങ് നടന്നതായാണ് സൂചനകൾ .ഇനി ജിയോ പുറത്തിറക്കാൻ പോകുന്നത് അവരുടെ DTH സർവീസുകൾ കൂടാതെ ലാപ്ടോപ്പുകൾ എന്നിവയാണെന്നാണ് സൂചനകൾ .ജിയോ സ്മാർട്ട് ഫോണുകൾപോലെ കുറഞ്ഞ ചിലവിലുള്ള ലാപ്ടോപ്പുകളായിരിക്കു ഇവ എന്നാണ് മനസിലാക്കാൻ കഴിയുന്നത് .എന്തായാലും ജിയോ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ നല്ല മാർക്കറ്റ് തന്നെയാണ് .

അത്കൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ഉത്പന്നങ്ങളും മാർകെറ്റിൽ മികച്ച വാണിജ്യം കൈവരിക്കുമെന്നാണ് കരുതുന്നത് .എന്നാൽ ചില ഫേക്ക് സൈറ്റുകളിൽ ജിയോ  ലാപ്ടോപ്പുകൾ ബുക്കിങ് എന്നൊക്കെ കാണുവാൻ ഇടയായി .ജിയോയുടെ ഒഫീഷ്യൽ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല .

ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :