ജിയോ IPL പുറത്തിറക്കി ഇത്തവണ അൺലിമിറ്റഡ് ലഭിക്കുന്നത് 251 രൂപയ്ക്ക്
പുതിയ ഓഫറുകളുമായി ജിയോ
ജിയോയുടെ ഏറ്റവും പുതിയ ക്രിക്കറ്റ് ഓഫറുകൾ പുറത്തിറക്കി .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .102 ജിബിയുടെ 4ജി ഡാറ്റയാണ് നിലവിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ 102 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 51 ദിവസത്തേക്കാണ് ലഭിക്കുന്നത് .
നമ്മളെ 4ജി ഉപയോഗിക്കുവാൻ ശെരിക്കും പഠിപ്പിച്ചത് ജിയോ തന്നെയാണ് എന്ന് പറയാം .കാരണം ലിമിറ്റഡ് ഡാറ്റയിൽ നിന്നും അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുവാൻ നമ്മളെ പഠിപ്പിച്ചത് ജിയോ തന്നെയാണ് .ജിയോ വന്നതിനു ശേഷമാണ് 4ജി അൺലിമിറ്റഡ് മറ്റു ടെലികോം കമ്പനികളും നൽകി തുടങ്ങിയത് .
എന്നാൽ ഇപ്പോൾ ഇതാ 4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാൻ പോകുന്നു .ഈ വർഷം തന്നെ അതിന്റെ ട്രയൽ ഉണ്ടാകും എന്നാണ് സൂചനകൾ .എന്നാൽ എയർടെൽ അവരുടെ ട്രയൽ നടത്തിക്കഴിഞ്ഞു .
എയർടെൽ 5ജി എത്തുന്നു ഹുവാവെ മോഡലുകൾക്ക് ഒപ്പം
4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ് നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .
2020 ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാൽ ഈ വർഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിലവിൽ ലഭിക്കുന്ന 4ജി നെറ്റ്വർക്കിനെക്കാളും 100 മടങ്ങു സ്പീഡിൽ ആണ് എയർടെലിന്റെ 5ജി പ്രവർത്തിക്കുക എന്ന് എയർടെലിന്റെ ഡയറക്ടർ അബേ അറിയിച്ചു .
എന്നാൽ ഹുവാവെയാകട്ടെ 3 പിൻ ക്യാമറകളുമായി പുതിയ LTE സപ്പോർട്ടോടുകൂടി സ്മാർട്ട് ഫോണുകൾ ഈ വർഷം പുറത്തിറക്കുന്നുണ്ട് .5ജി ടെക്നോളജി മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഹുവാവെ ഈ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് തന്നെ .1 ലക്ഷം രൂപവരെയുള്ള മോഡലുകളാണിത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക