ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2023ന് മുന്നോടിയായി റിലയൻസ് ജിയോ ഉപഭോക്താക്കൾക്കായി ആറ് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഇത്തവണ ജിയോസിനിമ ആപ്പിൽ ഐപിഎൽ കാണാനാകുമെന്നതിന് പുറമെ ഇത് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകും.
ഉപയോക്താക്കൾക്ക് വ്യത്യസ്ത കോണുകളിൽ നിന്നും 4Kയിൽ ക്രിക്കറ്റ് മത്സരം കാണാൻ കഴിയും. എന്നാൽ ഇതെല്ലാം ധാരാളം ഡാറ്റ ഉപയോഗിക്കും. ഈ സാഹചര്യത്തിലാണ് IPL ആരാധകർക്കായി ജിയോ 6 പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇങ്ങനെ പുതുതായി സമാരംഭിച്ച ആറ് പ്ലാനുകളിൽ, മൂന്നെണ്ണം വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങളുമായി വരുന്നു. മറ്റ് മൂന്ന് പ്ലാനുകളാകട്ടെ ഡാറ്റ ആഡ്-ഓൺ വൗച്ചറുകൾ മാത്രമാണ്. ഇനി പുതിയ പ്ലാനുകൾ വിശദമായി പരിശോധിക്കാം.
999 രൂപയ്ക്കും 399 രൂപയ്ക്കും 219 രൂപയ്ക്കും അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന 3 പ്ലാനുകളാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ, 222 രൂപയ്ക്കും 444 രൂപയ്ക്കും 667 രൂപയ്ക്കും വരുന്ന മൂന്ന് ഡാറ്റ ആഡ്-ഓൺ വൗച്ചറുകളും ഇതിൽ വരുന്നു. ഈ പ്ലാനുകൾ ഉപഭോക്താവിന് ഒരു ടൺ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ റീചാർജ് പ്ലാനുകൾ റിലയൻസ് ജിയോയുടെ വെബ്‌സൈറ്റിൽ വിശദീകരിച്ച് നൽകിയിട്ടുണ്ട്.
Reliance Jio 999 രൂപ, 399 രൂപ, 219 രൂപ പ്ലാനുകളിൽ 3 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഈ പ്ലാനുകളെല്ലാം ഉപഭോക്താക്കൾക്ക് യഥാർത്ഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസുകളും കൂടാതെ JioTV, JioCinema, JioSecurity, JioCloud തുടങ്ങിയ ചില അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
999 രൂപയുടെ റീചാർജ് പ്ലാനിൽ 40 GB ബോണസ് ഡാറ്റ ലഭിക്കുന്നതാണ്. 399 രൂപ, 219 രൂപ പ്ലാനുകളിൽ 6 GB , 2 GB ബോണസ് ഡാറ്റയും ലഭിക്കും. 999 രൂപ പ്ലാനിന് 84 ദിവസത്തെയും, 399 രൂപയുടെ പ്ലാനിൽ 28 ദിവസത്തെയും, 219 രൂപ പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയുമാണുള്ളത്.
222 രൂപയുടെ പ്ലാനിൽ 50 GB ഡാറ്റയും ഉപഭോക്താവിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റിയുമുണ്ട്. 444 രൂപ പ്ലാനും 667 രൂപ പ്ലാനും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 100 ജിബി, 150 ജിബി ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നു. യഥാക്രമം 60 ദിവസവും 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് വരുന്നത്. ഡാറ്റ ആഡ്-ഓൺ വൗച്ചറുകൾ ഉപഭോക്താവിന് ഒരു തരത്തിലുള്ള വാലിഡിറ്റിയും നൽകുന്നില്ല. എന്നാൽ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ കൂടാതെയാണ് ഇവ റീചാർജ് ചെയ്യേണ്ടത്.