ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ആണ് കഴിഞ്ഞ ദിവസ്സം നടന്നത് .പുതിയ ജിയോ ടിവിയും ,വൈഫൈ ഹോട്ട് സ്പോട്ടുകളും കൂടാതെ ജിയോ ഫോൺ 2 എന്നിവയാണ് ജിയോ ഉടനെ പുറത്തിറക്കാൻ പോകുന്നത് ,ഇതിന്നായി രാജ്യം മുഴുവനായി 10,000 ഹോട്ട് സ്പോട്ടുകളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് .അടുത്ത മാസം ഈ വൈഫൈ സ്പോട്ടുകൾ എല്ലാം തന്നെ പുറത്തിറക്കും .അതുപോലെ അടുത്ത മാസം ജിയോ ഫോൺ 2 പുറത്തിറങ്ങുന്നുണ്ട് .
ജിയോയുടെ മൺസൂൺ ഓഫറുകൾക്ക് പിന്നാലെ ഇതാ പുതിയ ജിയോ ഫോൺ 2 ഓഫറുകളുമായി ജിയോ എത്തിയിരിക്കുന്നു .ജിയോയുടെ പുതിയ VoLTE & VoWiF ഫോൺ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു .കൂടാതെ ഇതിൽ മറ്റു ആകർഷകമായ ഓഫറുകളും ജിയോ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .അതുപോലെത്തന്നെ ജിയോ ഫൈബർ സർവീസുകളും ആഗസ്റ്റിൽ ലഭ്യമാകുന്നു .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .
ഡ്യൂവൽ സിം സപ്പോർട്ടോടുകൂടിയ ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000mAh ആണ് .കൂടാതെ ഈ ഫോണുകളിൽ 4ജി VoLTE & VoWiF സപ്പോർട്ട് ചെയ്യുന്നതാണ് .ഈ മോഡലുകൾക്ക് ഒപ്പം ജിയോ ഹാങ്ങാമ ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ മാസം മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു .കൂടാതെ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .