4ജി വേഗതയിൽ ഇപ്പോൾ മുന്നിൽ ജിയോ തന്നെ

Updated on 11-Jan-2017
HIGHLIGHTS

9.9 എംബിപിഎസ് വേഗതയിൽ ജിയോ കുതിക്കുന്നു

ജിയോ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നം ആയിരുന്നു അതിന്റെ സ്പീഡ് .ഇപ്പോൾ ഇതാ 2017 ന്റെ തുടക്കത്തിൽ തന്നെ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു .

4 ജി വേഗതയിൽ എയർടെലിനെ പിന്തള്ളിയാണ് ജിയോ മുന്നിൽ എത്തിയിരിക്കുന്നത് .മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നും ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകൾ പ്രകാരമാണ് പുതിയ കണ്ടെത്തൽ .

ജിയോ തുടങ്ങിയ സമയത്തു 4 ജി സ്പീഡിൽ ഏറ്റവും പിന്നിൽ ആയിരുന്നു .ഇപ്പോൾ വൊഡാഫോണിന്റെ 4 ജി സ്പീഡിനെക്കാളും മറ്റു ഏത് ടെലികോം കമ്പനികൾ നൽകുന്ന സ്പീഡിനെക്കാളും ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .

9.9 എംബിപിഎസ് സ്പീഡിന് മുകളിൽ ആണ് ജിയോ കുതിച്ചുകൊണ്ടിരിക്കുന്നത് .മറ്റു ടെലികോം കമ്പനികൾ 7.5 സ്പീഡ് വരെ തരുമ്പോൾ ജിയോ 9 നു മുകളിൽ ആണ് സ്പീഡ് കാഴ്ചവെക്കുന്നത് .ഏതായാലും ജിയോ വരിക്കാർക്ക് ഒരു സന്തോഷ വാർത്തതന്നെയാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :