Jio അ‌ടിസ്ഥാന post-paid പ്ലാനിന്റെ നിരക്ക് കൂട്ടി

Updated on 24-Mar-2023
HIGHLIGHTS

299 രൂപയുടെ പ്ലാനാണ് നിലവിലുള്ള ഏറ്റവും കുറഞ്ഞ post-paid plan.

30 ജിബി അതിവേഗ ഡാറ്റയും ലഭിക്കും.

375 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈ പ്ലാനിന് ബാധകമാണ്.

അ‌ടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്കിൽ നൂറ് രൂപയുടെ വർധനവാണ് ജിയോ (Jio) നടപ്പാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജിയോ (Jio) പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി ജിയോ പ്ലസ് എന്ന പേരിൽ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു. 299 രൂപ മുതലുള്ള നാല് പ്ലാനുകളാണ് അ‌ന്ന് ജിയോ (Jio) അ‌വതരിപ്പിച്ചത്. 

ജിയോ (Jio) യുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽനിന്ന് ഏറ്റവും കുറഞ്ഞ തുകയുടെ പ്രതിമാസ പ്ലാൻ ആയ 199 രൂപയുടെ പ്ലാൻ ഇപ്പോൾ കാണാനില്ല. അ‌തോടെ 299 രൂപയുടെ പ്ലാൻ നിലവിലുള്ള ഏറ്റവും കുറഞ്ഞ തുകയുടെ പോസ്റ്റ്പെയ്ഡ് പ്ലാനായി മാറുകയായിരുന്നു. ജിയോയുടെ അ‌ടിസ്ഥാന പോസ്റ്റ്പെയ്ഡ് പ്ലാനിൽ വന്ന മാറ്റത്തെക്കുറിച്ച് വിശദമായി നോക്കാം.

299 രൂപയുടെ ജിയോ (Jio) പോസ്റ്റ്‌പെയ്ഡ് പ്ലാൻ

30 ജിബി അതിവേഗ ഡാറ്റയും ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ആണ് ഈ പ്രതിമാസ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പ് ആനുകൂല്യങ്ങൾ 299 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. യോഗ്യരായ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയോടെ ജിയോ (Jio) വെൽക്കം ഓഫർ ലഭിക്കും. 375 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈ പ്ലാനിന് ബാധകമാണ്.

199 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 25 ജിബി അതിവേഗ ഡാറ്റയും ലോക്കൽ, എസ്ടിഡി, റോമിംഗ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ആണ് നൽകിയിരുന്നത്. ജിയോ പ്രൈം അംഗത്വത്തിന് 99 രൂപയാണ് ജിയോ ഈടാക്കുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ഇൻ-ഹൗസ് ആപ്പ് ഓഫറുകൾക്കൊപ്പമാണ് പഴയ 199 രൂപയുടെ അ‌ടിസ്ഥാപ പ്രീപെയ്ഡ് പ്ലാനും എത്തിയിരുന്നത്. ഇപ്പോഴും ആക്ടിവേഷൻ സമയത്ത് ഒരു സിമ്മിന് 99 രൂപ പ്രോസസ്സിംഗ് ഫീസ് ഉണ്ട്.

ജിയോയുടെ പഴയ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 25 ജിബി ഡാറ്റയും പുതിയ 299 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 30 ജിബി ഡാറ്റയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ആനുകൂല്യങ്ങളും ഈ രണ്ട് പ്ലാനുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഇവിടെ 5 ജിബി അധിക ഡാറ്റയ്ക്ക് ജിയോ 100 രൂപ വർദ്ധിപ്പിച്ചിരിക്കുന്നു.

Connect On :