ഇന്ത്യയിൽ ഫൈബർ തരംഗം സൃഷ്ടിക്കാൻ ജിയോ എത്തുന്നു
2017 ന്റെ രണ്ടാംപകുതിയും ജിയോയുടെ കൈയ്യിൽത്തന്നെ
ജിയോയുടെ ഏറ്റവും പുതിയ സംരംഭമായ ഫൈബർ ഇന്റര്നെറ്റുകൾ ഉടൻ എത്തുന്നു .ജൂണിൽ ഈ സർവീസുകൾ പുറത്തിറക്കും എന്നാണ് സൂചനകൾ .ഫൈബർ ഇന്റർനെറ്റിന്റെ സവിശേഷത എന്നുപറയുന്നത് ഇതിന്റെ സ്പീഡ് തന്നെയാണ് .ഏകദേശം 100 Mbps സ്പീഡിനു അടുത്താണ് ഇതിൽ ലഭിക്കുന്നത് .
ചിലവുകുറഞ്ഞ രീതിയിൽ ആയിരിക്കും ഈ സർവീസുകൾ പുറത്തിറക്കുന്നത് .ജിയോയുടെ 5മത്തെ സർവീസുകൾ ആണിത് .ഈ സർവീസുകൾ കൂടി പുറത്തിറക്കിയത് പിന്നെ ജിയോ ആയിരിക്കും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേഗതയിലുള്ള ഇന്റർനെറ്റ് സർവീസുകൾ നല്കുന്നത് .
അത് കൂടാതെ ജിയോയുടെ കുറഞ്ഞ ചിലവില് സ്മാർട്ട് ഫോണുകളും ജൂണിൽ എത്തുമെന്നാണ് അറിയുവാൻ കഴിഞ്ഞത് .ഇപ്പോൾ ജിയോയുടെ പുതിയ ഓഫറുകൾ വളരെ മികച്ച രീതിയിൽ തന്നെയാണ് മുന്നേറുന്നത് .
ഇപ്പോൾ റിലയൻസ് ജിയോയിൽ ഏകദേശം 108 മില്യൺ മുകളിൽ ഉപഭോതാക്കൾ ആണുള്ളത് .പുതിയ ഫൈബർ ഇന്റർനെറ്റുകളും ആളുകൾ സ്വീകരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile