നിമിഷങ്ങൾക്കുള്ളിൽ സിനിമകൾ ഡൌൺലോഡ് ;ജിയോ ഫൈബർ എത്തി

Updated on 19-Aug-2018
HIGHLIGHTS

നമ്മൾ എല്ലാവരും കാത്തിരുന്ന സർവീസുകൾ എത്തി

.ജിയോയുടെ വേഗതയേറിയ ഫൈബർ സർവീസുകൾ ആണ് ഇപ്പോൾ ഓൺലൈൻ വഴി ഉപഭോതാക്കൾക്ക് ബുക്കിങ് നടത്തുവാൻ സാധിക്കുന്നത് .ബുക്കിങ് നടത്തുന്നതിന് ജിയോയുടെഈ https://gigafiber.jio.com/registration വെബ് സൈറ്റ് സന്ദർശിക്കുക .ഇത് വഴി എളുപ്പത്തിൽ നിങ്ങൾക്ക് ബുക്കിങ് ഇപ്പോൾ നടത്താവുന്നതാണ് .

ബ്രോഡ് ബാൻഡ് ഓഫറുകൾ 

ഓഫറുകൾ പ്രകാരം 50 Mbps സ്പീഡിൽ ആണ് ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ലഭ്യമാകുന്നത് .പ്ലാൻ ആദ്യം തുടങ്ങുന്നത് 500 രൂപയിലാണ് .500 രൂപയിൽ തുടങ്ങി 1500 രൂപവരെ നീളുന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .500 രൂപയുടെ ഓഫറുകൾ പ്രകാരം 300 ജിബിയുടെ 4ജി ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .അതും 50 Mbps സ്പീഡിൽ കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് ഇത് ലഭിക്കുന്നത് .

അടുത്തതായി 750 രൂപയുടെ അടുത്ത പ്ലാൻ ആണുള്ളത് .750 രൂപയുടെ പ്ലാനിൽ 450 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത് .അതും 50 Mbps സ്പീഡിൽ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകളും ലഭിക്കുന്നത് .അടുത്തതായി 999 രൂപയുടെ റീച്ചാർജിലാണ് ഓഫറുകൾ ലഭിക്കുന്നത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 100 mbps വേഗതയിൽ 600 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 30 ദിവസ്സത്തേക്കാണ് .അടുത്തതായി 1299 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് ഓഫറുകളാണ് .1299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 750 ജിബിയുടെ ഡാറ്റ .വാലിഡിറ്റി ലഭിക്കുന്നത് 30 ദിവസത്തേക്കാണ് .1500 രൂപയുടെ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1000 ജിബിയുടെ ഡാറ്റ അതും 150Mbps വേഗതയിലും .എല്ലാപ്ലാനുകളുടെയും വാലിഡിറ്റി 30 ദിവസ്സത്തേക്കാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :