ജിയോ എഫക്റ്റ് :78 ജിബിയുടെ ഡാറ്റയുമായി വൊഡാഫോൺ

ജിയോ എഫക്റ്റ് :78 ജിബിയുടെ ഡാറ്റയുമായി വൊഡാഫോൺ
HIGHLIGHTS

വൊഡാഫോണിന്റെ പുതിയ ഓഫറുകൾ എത്തി

വൊഡാഫോണിന്റെ പുതിയ പരിഷ്കരിച്ച ഓഫറുകൾ പുറത്തിറക്കി .199 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ നേരെത്തെ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.4GB ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് .ഇതിൽ അൺലിമിറ്റഡ് വോയിസ് കൂടാതെ SMS ലഭിച്ചിരുന്നു .എന്നാൽ ഈ ഓഫറുകളാണ് ഇപ്പോൾ പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

199 രൂപയുടെ പുതിയ പരിഷ്കരിച്ച ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 2.8 ജിബിയുടെ ഡാറ്റ .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അതായത് മുഴുവനായി ഇതിൽ 78 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .വൊഡാഫോണിന്റെ എല്ലാ സർക്കിളുകളിലും ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നുണ്ട് .ജിയോയുടെ 198 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

 

ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകൾക്ക് തൊട്ടുപിന്നാലെ വൊഡാഫോൺ അവരുടെ പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .പുതിയ വൊഡാഫോൺ റെഡ് പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മറ്റു ടെലികോം പോസ്റ്റ് പെയ്ഡ് ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ വൊഡാഫോൺ റെഡ് ഓഫറുകൾ വളരെ ലാഭകരമായതാണ് .399 രൂപയുടെ ,499 രൂപയുടെ ,999 രൂപയുടെ ,1299 രൂപയുടെ ,1999 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ റെഡിൽ ലഭിക്കുന്നത് .

ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ,കുറഞ്ഞ ബില്ലിംഗ് ഗ്യാരന്റി ,സൗജന്യ ഡാറ്റ ,കൂടാതെ റോമിംഗ് പാക്കേജ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .ജിയോ പുറത്തിറക്കിയ മൺസൂൺ ഓഫറുകൾ വെല്ലാൻ പുറത്തിറക്കിയ മികച്ച ഓഫറുകളാണ് വൊഡാഫോൺ റെഡ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo