ജിയോയ്ക്ക് എതിരെ എയർടെൽ ,കോളിംഗ് റേറ്റ് കൂട്ടണം എന്ന് എയർടെൽ
ടെലികോം രംഗത്ത് ഇപ്പോൾ വൻ യുദ്ധംതന്നെയാണ് നടക്കുന്നത് .എല്ലാം ജിയോ വന്നതിനു ശേഷമാണ്.ജിയോയുടെ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ എയർടെൽ പോലുള്ള ടെലികോം കമ്പനികൾ നെട്ടോട്ടം ഓടുകയാണ് .
എന്നാൽ ഇപ്പോൾ എയർടെൽ തന്നെ പുറത്തുവിട്ടിരിക്കുന്നത് 55% നഷ്ടമാണ് ജിയോ വന്നതിനു ശേഷം സംഭവിച്ചിരിക്കുന്നത് എന്നാണ് .ജിയോയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനംകൂടിയായപ്പോൾ എയർടെൽ ജിയോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് .
എയർടെൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗജന്യ കോളുകളുടെ വരവ് എയർടെലിനു മാത്രം 500 കോടിയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത് എന്നാണ് .
ഓരോ ഇന്‍കമിങ്ങ് കോളിനും ഒാരോ മിനിറ്റിനും 21 പൈസയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കമ്പനി പറഞ്ഞു. ടെലികോം രംഗത്തെ മത്സരം നല്ലതാണ്, എന്നാല്‍ മേഖലയെ മൊത്തമായി പിടിച്ചടക്കുന്നത് നല്ലതല്ലന്നും എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തു.