ജിയോയുടെ ഏറ്റവും പുതിയ DTH സർവീസുകൾ പാക്കേജുകൾ ?

ജിയോയുടെ ഏറ്റവും പുതിയ DTH സർവീസുകൾ പാക്കേജുകൾ  ?
HIGHLIGHTS

ജിയോയുടെ ഫോൺ 3 കൂടാതെ മറ്റു സർവീസുകളും ഉടൻ എത്തുന്നു

ജിയോ ഈ വർഷം പുറത്തിറക്കുന്ന പ്രധാന ഓഫറുകളിലും കൂടാതെ ഉത്പന്നങ്ങളിലും എടുത്തുപറയേണ്ടത് ജിയോയുടെ ഫോൺ 3 കൂടാതെ ജിയോയുടെ DTH സർവീസുകൾ അതുപോലെ തന്നെ ജിയോയുടെ ഫൈബർ സർവീസുകൾ ആണ് .ജൂലൈ മാസങ്ങളിൽ ഇവരുടെ DTH സർവീസുകളും കൂടാതെ ജിയോ ഫോൺ 3യും പുറത്തിറങ്ങുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ .കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് DTH സർവീസുകൾ ലഭ്യമാക്കാനാണ് ഉദ്ദേശം .നിലവിലത്തെ സാഹചര്യത്തിൽ മികച്ച ഓഫറുകളോടെ DTH സർവീസുകൾ ലഭ്യമാക്കിയാൽ അത് മറ്റു DTH കമ്പനികൾക്ക് ഒരു തിരിച്ചടിയാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .ഇപ്പോൾ ഉപഭോതാക്കൾക്ക് ട്രായുടെ നിർദേശപ്രകാരമുള്ള ഓഫറുകളാണ് ലഭ്യമാകുന്നത് .ഉപഭോതാൾ  ഇപ്പോൾ  കടുത്ത അസംതൃപ്തിയാണ് ഇതിനെതിരെ പ്രകടിപ്പിക്കുന്നതും .

ജിയോയുടെ ഈ വർഷം പുറത്തിറങ്ങുന്ന മറ്റൊരു ഉത്പന്നമാണ് ജിയോ ഫോൺ 3 .2019 ൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജിയോയുടെ ഫീച്ചർ ഫോണുകൾക്ക് ശേഷം ജിയോ ഫോൺ 2 എത്തിയിരുന്നു .വാട്ട്സ് ആപ്പും ഫേസ്ബുക്കും എല്ലാംതന്നെ ഉപയോഗിക്കാവുന്ന ഒരു ചെറിയ ഫോൺ ആയിരുന്നു ജിയോ ഫോൺ 2 എന്ന മോഡൽ .എന്നാൽ ഇപ്പോൾ പുറത്തിറക്കുന്നത് അൽപ്പം വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന 4ജി ഫോണുകളാണ് .ഈ വർഷം മധ്യത്തിൽ തന്നെ ജിയോയിൽ നിന്നും ഫോൺ 3 പ്രതീക്ഷിക്കാവുന്നതാണ് .

ജിയോ ഫോൺ 2 ൽ നിന്നും ഒരുപാടു അപ്പ്ഡേറ്റ് ചെയ്ത ഒരു ഫോൺ ആണ് ജിയോ ഫോൺ 3 .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 2 ജിബിയുടെ റാം അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ജിയോ ഫോൺ 2 നു 2.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ 4 ജിബിയുടെ ഇന്റേർണൽ സ്റ്റോറേജ് മാത്രമേ ഉണ്ടായിരുന്നുള്ളു .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ജിയോ ഫോൺ 3 എന്ന മോഡലുകൾക്കുണ്ട് .

ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ KaiOS അല്ലെങ്കിൽ ആൻഡ്രോയിഡിന്റെ Android Go OS ആയിരിക്കും പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ജിയോ ഫോൺ 3 പുറത്തിറങ്ങുന്നത് ജൂൺ മാസത്തിലായിരിക്കും .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 4500 രൂപയാണ് .ജിയോയുടെ കഴിഞ്ഞ ഫീച്ചർ ഫോണുകളുടെ വില 1500 രൂപയും അതുപോലെ തന്നെ ജിയോ ഫോൺ 2 മോഡലുകളുടെ വില 2999 രൂപയും ആയിരുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo