പോസ്റ്റ് പെയ്ഡ് രംഗത്തേക്ക് ചുവടുറപ്പിച്ചു ജിയോ ,കൂടെ മികച്ച ഓഫറുകളും
199 രൂപയ്ക്ക് 25 ജിബി 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും
ജിയോയുടെ മെയ് മാസത്തിലെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ പുറത്തിറക്കിയ ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .199 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
199 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 25 ജിബിയുടെ 4ജി ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .
25ജിബി കഴിഞ്ഞാൽ 20 ജിബി വീണ്ടു ലഭിക്കുന്നതാണ് .എന്നാൽ അതിന്റെ സ്പീഡിൽ വെത്യാസം വരുന്നതായിരിക്കും .നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നും ഇത് എടുക്കുവാനും സാധിക്കുന്നതാണ് .
ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ
പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ജിയോ പുറത്തിറക്കി .2200 രൂപവരെയാണ് ക്യാഷ് ബാക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഇത്തവണ റീച്ചാർജുകളിൽ വഴിയല്ല ഈ ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .ജിയോയുടെ Jiofi ഉപയോഗിക്കുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കുന്നു .
നിങ്ങൾ ജിയോയുടെ jiofi ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ് .ജിയോയുടെ പഴയ jiofi നൽകി പുതിയത് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് 2200 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളാണ് .ജിയോയുടെ TC അനുസരിച്ചു ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു .
ജിയോയുടെ ഒരു നല്ല ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ക്രിക്കറ്റ് ഓഫറുകളാണിത് .ഈ ഓഫറുകൾ 251 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ ജിയോ വരിക്കാർക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക