ആപ്പിളിന്റെ AirTagകളെയും സാംസങ്ങിന്റെ SmartTagകളെയും കടത്തിവെട്ടാൻ വിപണിയിൽ മറ്റൊരു പുതുപുത്തൻ ഉൽപ്പന്നത്തിൽ കൂടി പരീക്ഷണം വിപുലീകരിച്ചിരിക്കുകയാണ് അംബാനിയുടെ സ്വന്തം Jio. ടെക്നോളജി വമ്പൻ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ യുഗത്തിൽ നിങ്ങളുടെ ജീവിതത്തിന് നൂതന ടെക്നോളജി എത്രത്തോളം മുതൽക്കൂട്ടാകും എന്ന് ജിയോയുടെ ഈ പുതിയ ഉൽപ്പന്നം തെളിയിക്കുന്നു. ഫോൺ കളഞ്ഞുപോയാലും, ബ്ലൂടൂത്ത് ഡിവൈസുകൾ കാണാതെ പോയാലുമൊക്കെ ഇനി ഈ ഉൽപ്പന്നം നിഷ്പ്രയാസം കണ്ടെത്തും.
വിലക്കുറവും അതിശയിപ്പിക്കുന്നതിനാൽ തന്നെ റിലയൻസിന്റെ ഈ ഉൽപ്പന്നം ഇന്ത്യയിൽ വലിയൊരു വിപ്ലവമാകുമെന്ന് പ്രതീക്ഷിക്കാം. ബ്ലൂടൂത്ത് ട്രാക്കിങ്ങിന് ഉപയോഗിക്കാവുന്ന JioTag ആണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുതിയതായി അവതരിപ്പിച്ചത്.
ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ഉപകരണങ്ങളെ കണ്ടുപിടിക്കുന്നതിനും മറ്റും ഇത് സഹായിക്കും. 9.5 ഗ്രാം മാത്രമാണ് ഇതിന് ഭാരം വരുന്നത്. അതിനാൽ എവിടെയും കൊണ്ടുപോകാൻ എളുപ്പമാണ്. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ JioThings ആപ്പിലേക്ക് ഇത് കണക്റ്റ് ചെയ്തുകൊണ്ട് പ്രവർത്തിപ്പിക്കാം.
നിങ്ങൾ പെട്ടെന്ന് നഷ്ടപ്പെടുത്തുന്ന വീടിന്റെ താക്കോൽ, വണ്ടിയുടെ താക്കോൽ, യാത്രയിലും മറ്റും കൂടെ കൂട്ടുന്ന ചെറിയ പഴ്സുകൾ, വാലറ്റുകൾ എന്നിവയെല്ലാം ഈസിയായി കണ്ടെത്താമെന്നതാണ് JioTagsന്റെ ഏറ്റവും വലിയ നേട്ടം. ജിയോതിങ്സ് ആപ്പ് വഴി JioTagനെ ഫോണിലൂടെ ബന്ധിപ്പിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഉപകരണം നഷ്ടപ്പെട്ടാൽ അതിന്റെ മുന്നറിയിപ്പ് ലഭിക്കും. അതിനാൽ മോഷണത്തിനും മറവിയിക്കുമെല്ലാം Technology നൽകുന്ന ഉത്തരമാണ് JioTag എന്ന ബ്ലൂടൂത്ത് കണക്റ്റിങ് ഉപകരണം. ഏതെങ്കിലും ഉപകരണം നഷ്ടമായതായി തോന്നിയാൽ JioTagged ആർട്ടിക്കിൾ അതിന്റെ ലൊക്കേഷനും മറ്റും കണ്ടുപിടിച്ച് തരും.
ഇത്രയും ടെക്നിക്കൽ ഫീച്ചറുകളുള്ള JioTagന് വലിയ തുകയാകുമോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. അങ്ങനെയൊരു ആശങ്കയേ വേണ്ട… ജിയോടാഗിന്റെ യഥാർഥ വില 2,199 രൂപയാണ്. ഇപ്പോൾ വെറും 749 രൂപയ്ക്ക് ഇത് വാങ്ങാം. ഓർക്കുക, Apple AirTagകൾക്ക് 3,490 രൂപയാണ് വില.
ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് JioTag വാങ്ങാനാകും. പ്രീപെയ്ഡ് ഓർഡറുകളിലൂടെയും മറ്റും ഇത് പർച്ചേസ് ചെയ്യാം. ചില പ്രദേശങ്ങളിൽ റിലയൻസ് cash on delivery സൌകര്യവും അനുവദിക്കുന്നുണ്ട്.