750 ജിബിയുടെ 4ജി ഡാറ്റയുമായി ജിയോ എത്തി
ജിയോയുടെ മികച്ച LONG TERM 4ജി ഓഫറുകൾ 60ജിബി മുതൽ
ജിയോയുടെ ഉപഭോതാക്കൾക്ക് ഏറ്റവും ലാഭകരമായ ഓഫറുകൾ തന്നെയാണ് നിലവിൽ ജിയോ പുറത്തിറക്കികൊണ്ടിരിക്കുന്നത് .ഈ മാസം ജിയോ പ്രൈം ഉപോഭോതകൾക്കായി പുറത്തിറക്കിയത് പുതിയ രണ്ടു ഓഫറുകൾ ആയിരുന്നു .അതിൽ ഒന്ന് ക്രിക്കറ്റ് ഓഫറുകളും രണ്ടാമത്തേത് SACHETS ഓഫറുകളുമായിരുന്നു .എന്നാൽ ഇവിടെ ഇപ്പോൾ നിങ്ങളെ പരിചയപ്പെടുത്തുന്നത് 1 വർഷം വരെ വാലിഡിറ്റി ലഭിക്കുന്ന ജിയോയുടെ ഓഫറുകളെക്കുറിച്ചാണ് .
1. 999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ ഒരു വലിയ ഓഫർ ആയിരുന്നു 999 രൂപയുടേത് .ലാഭകരമായ ഓഫറുകൾ തന്നെയായിരുന്നു ഇത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 60ജിബിയുടെ 4ജി ഡാറ്റ .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .
2. 1999 രൂപയുടെ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ് .
3. 4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
4. ജിയോയുടെ ഓഫറുകളിൽ ഏറ്റവും വലിയ ഓഫർ 9999രൂപയുടേത്
ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് ഇത് .9999 രൂപയുടെ ലോങ്ങ് വാലിഡിറ്റി ഓഫർ ആണിത് .9999 രൂപയുടെ റീച്ചാർജുകളിൽ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 750 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റിയും 1 വർഷത്തേക്കാണ് ലഭിക്കുന്നത് .
എന്നാൽ ഈ ഓഫറുകൾ എല്ലാം തന്നെ വാലിഡിറ്റികൾക്ക് മുൻഗണന നൽകികൊണ്ട് ജിയോ പുറത്തിറക്കിയ ഓഫറുകളാണ് .999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകളിൽ ലഭിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റ ആണെങ്കിൽ ജിയോയുടെ തന്നെ 299 രൂപയുടെ ഓഫറുകളിൽ പ്രൈം ഉപഭോതാക്കൾക്ക് 84 ജിബിയുടെ ഡാറ്റ ലഭിക്കുന്നുണ്ട് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക