ജിയോ തരംഗം ;ദിവസ്സവും 3 ജിബി ഡാറ്റ 1 വർഷത്തേക്ക് ഇതാ

ജിയോ തരംഗം ;ദിവസ്സവും 3 ജിബി ഡാറ്റ 1 വർഷത്തേക്ക് ഇതാ
HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ താരിഫ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിരുന്നത് .79 രൂപയുടെ പ്ലാനുകളിൽ ലഭിച്ചുകൊണ്ടിരുന്ന പ്ലാനുകൾ 99 രൂപയാക്കി മാറ്റിയതുമുതൽ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിച്ചിരുന്ന  2399 രൂപയുടെ പ്ലാനുകൾ 2899 രൂപയാക്കി മാറ്റുകയും ചെയ്തിരുന്നു .എന്നാൽ ജിയോയിലേക്ക് വരുകയാണെങ്കിൽ അതെ ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ 2399 രൂപ മുതലാണ് ലഭിക്കുന്നത് .

2399 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്ത്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്ന മറ്റൊരു ലോങ്ങ് വാലിഡിറ്റി പ്ലാൻ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോക്ത്താക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നുണ്ട് .

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 10ജിബിയുടെ എക്സ്ട്രാ ഡാറ്റയും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 3ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

3499 രൂപയുടെ പ്ലാനുകളിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .3499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo