പ്ലാനുകളിൽ 20 ശതമാനം വില കൂട്ടി അംബാനിയുടെ സ്വന്തം ജിയോ
ജിയോ അവരുടെ നിരക്കുകൾ ഇപ്പോൾ വർദ്ധിപ്പിച്ചിരുന്നു
20 ശതമാനം വരെയാണ് നിരക്കുകൾ നിലവിൽ വർധിപ്പിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോൺ ഐഡിയയും കൂടാതെ റിലയൻസ്എയർട്ടലും അവരുടെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നത് .500 രൂപവരെയായിരുന്നു നിരക്കുകളിൽ വൊഡാഫോൺ ഐഡിയ വർദ്ധിപ്പിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ അതിനു തൊട്ടുപിന്നാലെ റിലയൻസ് ജിയോയും അവരുടെ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .20 ശതമാനം വരെയാണ് റിലയൻസ് ജിയോ അവരുടെ നിരക്കുകൾ നിലവിൽ കൂട്ടിയിരിക്കുന്നത് .ഡിസംബർ 1 മുതലാണ് പുതിയ നിരക്കുകൾ എത്തുക .എന്നാൽ ഇപ്പോൾ പഴയ നിരക്കുകളിൽ തന്നെ റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .പഴയ നിരക്കുകളിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .
ജിയോയുടെ പഴയ നിരക്കുകളിൽ ലഭിക്കുന്ന ഓഫറുകൾ
2399 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്ത്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്ന മറ്റൊരു ലോങ്ങ് വാലിഡിറ്റി പ്ലാൻ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോക്ത്താക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നുണ്ട് .
365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 10ജിബിയുടെ എക്സ്ട്രാ ഡാറ്റയും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 3ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.
3499 രൂപയുടെ പ്ലാനുകളിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .3499 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .