ജിയോ വർഷ അവസാനത്തിൽ നൽകുന്നു 1 വർഷത്തേക്ക്

Updated on 05-Dec-2018
HIGHLIGHTS

547 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കു ജിയോ നൽകുന്നു

വർഷ അവസാനത്തിൽ എയർടെൽ ,വൊഡാഫോൺ BSNL പോലെയുള്ള ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നു .എന്നാൽ അക്കൂട്ടത്തിൽ ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നാണ് 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഈ ഓഫറുകൾ .ലോങ്ങ് വാലിഡിറ്റിയിൽ ഡാറ്റ ഓഫറുകൾ നോക്കുന്നവർക്ക് ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .1699 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 547 ജിബിയുടെ 4 ജി ഡാറ്റയാണ് .

കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ് .അതുപോലെ 100 SMS ദിവസ്സേന ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഡാറ്റയിൽ ലിമിറ്റേഷൻ ഉണ്ട് .ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .1.5 ജിബിയുടെ 4ജി ഡാറ്റ വീതം 365 ദിവസ്സത്തേക്കാണ് ലഭ്യമാകുന്നത് .മുഴുവനായി 547.5 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നുണ്ട്.

എയർടെലിന്റെ ഓഫറുകൾ 

എയർടെലിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .വർഷാവസാനത്തിൽ മറ്റു ടെലികോം കമ്പനികളുമായി താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ വളരെ പുറകിലാണ് എന്ന്നുതന്നെ പറയാം .ഇപ്പോൾ BSNL ,ജിയോ ,വൊഡാഫോൺ ഓഫറുകൾ കുറഞ്ഞ ചിലവിൽ ലാഭമാകുന്നുണ്ട് .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് വലിയ റീച്ചാർജിൽ ചെയ്യാവുന്ന ഓഫറുകളാണ് .നിലവിൽ ലഭിച്ചിരുന്ന ഓഫറുകൾക്ക് പകരമാണ് എയർടെൽ പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .70 ദിവസ്സം മുതൽ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭ്യമാക്കുന്നുണ്ട് .

419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 70 ദിവസ്സത്തേക്കാണ് .ജിയോ പുറത്തിറക്കിയിരിക്കുന്ന ൩൯൯ രൂപയുടെ ഓഫറുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ മത്സരിക്കുന്നത് .ജിയോയുടെ ഉപഭോതാക്കൾക്ക് 399 രൂപയുടെ റീച്ചാർജിൽ 126 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :