വൊഡാഫോൺ 56ജിബി എന്നാൽ ജിയോ “84ജിബി” , ഈ ഓഫറുകൾക്ക് മുന്നിൽ ജിയോ തന്നെ

വൊഡാഫോൺ  56ജിബി എന്നാൽ ജിയോ “84ജിബി” , ഈ ഓഫറുകൾക്ക്  മുന്നിൽ  ജിയോ തന്നെ
HIGHLIGHTS

വൊഡാഫോൺ ജിയോ ഓഫറുകളിൽ ഒരു താരതമ്മ്യം

 

വൊഡാഫോൺ പുറത്തിറക്കിയ 348 രൂപയുടെ ഓഫറും ജിയോ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു 459 രൂപയുടെ ഓഫറുകളും തമ്മിൽ ഒരു താരതമ്മ്യം .

വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ദിവസേന 2ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കാണ്  ഈ ഓഫറുകൾ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .2017 ന്റെ അവസാനത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ ശെരിക്കും മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് .

വൊഡാഫോൺ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് പ്രേപൈഡ് ഉപഭോതാക്കൾക്ക് വേണ്ടിയുള്ള ഓഫറുകളാണ് .348 രൂപയുടെ പ്രേപൈഡ് ഓഫറുകളാണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .348 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ ലംഭിക്കുന്നതാണ് .

28 ദിവസത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ കുറച്ചു നഗരങ്ങളിൽ മാത്രമേ ഈ ഓഫറുകൾ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുകയുള്ളു .

എന്നാൽ ജിയോ നേരത്തെ പുറത്തിറക്കിയ 459 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84ജിബിയുടെ  4ജി ഡാറ്റ ആണ് .84ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ജിയോ നല്കുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo