അൺലിമിറ്റഡ് 5G; ജിയോയെയും എയർടെലിനെയും മിക്കവാറും താഴിടും!

Updated on 02-May-2023
HIGHLIGHTS

അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾക്ക് ഉടനടി TRAI തടയിണ ഇടുമെന്ന് സൂചന

4G പോലെ 5G നൽകുന്നത് കൊള്ളയെന്ന് വിഐ ആരോപിക്കുന്നു

ഇന്ന് ടെലികോം മേഖലയിൽ മത്സരം കൊഴുക്കുന്നത് Reliance Jioഉം Bharti Airtelഉം തമ്മിലാണ്. 5G നൽകുന്നതിലും, ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിലും ജിയോയും എയർടെലും കിടപിടഞ്ഞ് മത്സരിക്കുന്നു. ഇതിനിടയിൽ ഈ ടെലികോം കമ്പനികൾ 5G താരിഫ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ നൽകാനും തുടങ്ങി. എന്നാൽ, ഇങ്ങനെയുള്ള അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾക്ക് ഉടനടി TRAI തടയിണ ഇടുമെന്നാണ് റിപ്പോർട്ടുകൾ. ഈ 2 ഓപ്പറേറ്റർമാർക്കെതിരെയും വോഡഫോൺ ഐഡിയ നൽകിയ പരാതിയെ തുടർന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നീക്കം.

ഇപ്പോൾ പരിധിയില്ലാതെ ഡാറ്റ നൽകുന്ന ടെലികോം കമ്പനികളുടെ നിലപാട് മാറ്റണമെന്ന് TRAI നിർദേശിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത.

4G പോലെ 5Gയും നൽകിയാൽ…

ജിയോയ്ക്കും എയർടെലിനും കാര്യമായ വിപണി ശക്തിയുണ്ടെന്നാണ് വിഐ അവകാശപ്പെടുന്നത്. അതിനാൽ തന്നെ 5ജി ഇവർ അൺലിമിറ്റഡായി, അതും വിലക്കുറവിൽ നൽകുകയാണെങ്കിൽ അത് ഇവരുടെ ആധിപത്യത്തിന് വഴിയൊരുക്കും. എന്നാൽ, Vi ഇതുവരെയും 5G പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ, 4G പോലെ 5Gയും നൽകുന്നത് ഒരുവിധത്തിൽ കൊള്ളയാണെന്നാണ് വിഐ ആരോപിക്കുന്നത്.

പരാതി പരിശോധിച്ച ട്രായ് എന്നാൽ ഇത് ജിയോയുടെയും എയർടെലിന്റെയും കൊള്ളയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 4G നിരക്കിൽ 5G വാഗ്ദാനം ചെയ്യുന്നതിനെ കൊള്ളയെന്നോ, കവർച്ചയെന്നോ വിളിക്കാനാവില്ല. എങ്കിലും, ഏതെങ്കിലും പ്ലാനിന് കീഴിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നത് താരിഫ് നിയന്ത്രണങ്ങളുടെ ന്യായമായ ഉപയോഗത്തിന് വിരുദ്ധമാണെന്നും, ഇത് കമ്പനികൾ പിൻവലിക്കണമെന്നും TRAI നിർദേശം നൽകുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യയിൽ 5G വന്ന് ഏകദേശം 7 മാസങ്ങളാവുകയാണ്. ഇതിനകം ജിയോയ്ക്കും എയർടെലിനുമായി രാജ്യത്ത് 50 ദശലക്ഷത്തിലധികം വരിക്കാരുണ്ടായി. നിലവിൽ 5,600-ലധികം പ്രദേശങ്ങളിലാണ് ഇന്ന് 5G സേവനം ലഭ്യമാക്കിയിട്ടുള്ളത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :