റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് ഉപഭോക്താക്കൾക്ക് 5G വാഗ്ദാനം നൽകുന്നത്. 4G ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയുൾപ്പടെ ജിയോയും എയർടെലും വാഗ്ദാനം ചെയ്യുന്നു. നഗരപ്രദേശങ്ങളിലെ 5G കവറേജിലെ എല്ലാ സ്ഥലങ്ങളിലും ഒരേ പോലെ കിട്ടാത്തത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജിയോയെയും എയർടെല്ലിനെയും സർക്കാർ ഒരു ചർച്ചയ്ക്കു വിളിക്കുകയും അതിന്റെ കാരണങ്ങൾ പരിശോധിക്കുകയും ചെയ്യും.
ടെലികോം കമ്പനികൾ ഓരോ ആഴ്‌ചയും കൂടുതൽ നഗരങ്ങളിലേക്ക് 5G ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും വലിയ പ്രശ്നം കവറേജും സേവനങ്ങളുടെ ഗുണനിലവാരവും തന്നെയാണ്. ടെലികോം കമ്പനികളുമായി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു സെക്ടർ റെഗുലേറ്റർ ഇതിനകം സംസാരിച്ചു.
ടെലികോം കമ്പനികൾ 5G ലഭ്യമാക്കാൻ തുടങ്ങിയപ്പോൾ കോൾ ഡ്രോപ്പുകളെക്കുറിച്ചും കോൾ വിച്ഛേദിക്കപ്പെടുന്നതിനെക്കുറിച്ചും ഉപയോക്താക്കൾ പതിവായി പരാതിപ്പെടുന്നു. കൂടാതെ, രാജ്യത്തെ നഗരപ്രദേശങ്ങളിൽ 5G കവറേജിൽ ധാരാളം അപാകതകൾ ഉണ്ട്. ബിസിനസ് സ്റ്റാൻഡേർഡിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പല നഗരപ്രദേശങ്ങളിലെയും കണക്റ്റിവിറ്റിയിലെ ഈ അപാകത ചർച്ച ചെയ്തു പരിഹരിക്കാൻ സർക്കാർ ക്രമിക്കുന്നു.
പല നഗരപ്രദേശങ്ങളിലും 5G കവറേജിന്റെ പ്രശ്നം പരിഹരിക്കാനായിട്ടുള്ള വഴികൾ കണ്ടെത്തുന്നതിനാണ് യോഗം ശ്രദ്ധ കൊടുക്കുന്നത്. ഒരു ഉപഭോക്താവിന്റെ പ്രധാന ലക്‌ഷ്യം 5G ഉപയോഗിക്കുകയെന്നുള്ളതല്ല എന്നാൽ കോൾ ഡ്രോപ്പുകൾ ഇടയ്ക്കിടെയുള്ള വിച്ഛേദിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ്. ടെലികോം കമ്പനികൾ അവരുടെ 5G നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഇതിന് കുറച്ച് സമയമെടുക്കും. ജിയോയ്ക്കും എയർടെലിനും 5G അവതരിപ്പിക്കുന്നതിനു വ്യത്യസ്ത പ്ലാനുകളുണ്ട്.
5G റോൾഔട്ടിനായി പല തരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്'. ടെലികോം കമ്പനികൾ ഇതിനകം എല്ലാവരുടെയും പ്രതീക്ഷകൾ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി 5G പുറത്തിറക്കി.
റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആഴമേറിയതുമായ 5G ടെലികോം നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനും അതിവേഗ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതിനുമായി ഏകദേശം 1 ലക്ഷം ടെലികോം ടവറുകൾ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇത് എയർടെല്ലിൻെറ ടവറുകളുടെ അഞ്ചിരട്ടി വരും. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് ഡാറ്റ അനുസരിച്ചാണിത്. ജിയോ രണ്ട് ഫ്രീക്വൻസികളിൽ ആയി (700 MHz, 3,500 MHz) 99,897 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
മറുവശത്ത്, ജിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതി എയർടെല്ലിന് 22,219 ബിടിഎസ് ഉണ്ട്. എയർടെലിന്റെ 5G ശരാശരി ഡൗൺലോഡ് വേഗത 261.2 എം ബിപി എസ് ആണ്. 5G വേഗതയിലും കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം മൂന്ന് മടങ്ങ് മുന്നിലാണ് ജിയോ.
5G നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. ജിയോ ഉപഭോക്താക്കൾ 5G നെറ്റ്‌വർക്കിന്റെ 32.5 ശതമാനം ഉപയോഗപ്പെടുത്തുമ്പോൾ എയർടെൽ ഉപഭോക്താക്കൾ 11.4 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് . ഉപയോക്താക്കൾ നിലവിൽ 4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനാൽ, കവറേജ് അളക്കാൻ 5G നെറ്റ്‌വർക്കുകളിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയമാണ് പരിഗണിക്കുന്നത്.