ദിവസവും 2 GB Data ലഭിക്കുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

ദിവസവും 2 GB Data ലഭിക്കുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ
HIGHLIGHTS

വിവിധ ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന 2ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

നിങ്ങളുടെ കീശയിലൊതുങ്ങുന്ന പ്ലാനുകളാണിവ

എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ എന്നീ മൂന്ന് ടെലികോം കമ്പനികളുടെ പ്ലാനുകൾ ഇതാ...

വിശപ്പിന് ആഹാരം കിട്ടിയില്ലെങ്കിലും മൊബൈൽ ഡാറ്റ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. കാരണം മൊബൈലും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അതിനാൽ തന്നെ ഇന്ത്യയിലെ പ്രധാന Telecom  ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച മൊബൈൽ ഡാറ്റ പ്ലാനുകൾ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കണമല്ലോ. ഒരു ശരാശരി മലയാളിക്ക് ദിവസേന 1.5 GB ഡാറ്റയാണ് ആവശ്യമായുള്ളത്.

എന്നാൽ, പഠന ആവശ്യങ്ങൾക്കോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ ഇന്റർനെറ്റ് കൂടുതലായി ഉപയോഗിക്കേണ്ടവർ ഒന്നര GBയുടെ നെറ്റിനേക്കാൾ 2GB ഡാറ്റ ഉപയോഗിക്കുന്നതാണ് മികച്ച ഓപ്ഷൻ. ഇങ്ങനെ 2 ജിബി ഇന്റർനെറ്റ് ദൈനംദിന ഡാറ്റയായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ Vi, BSNL, Jio, Airtelൽ നിന്നുള്ള ഈ മികച്ച Prepaid Recharge Plans അറിയൂ…

എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ എന്നീ മൂന്ന് ടെലികോം ഭീമന്മാരും നിലവിൽ 1 ജിബി മുതൽ 3 ജിബി വരെയുള്ള പ്രതിദിന ഡാറ്റ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. എങ്കിലും, പ്രതിദിനം 2 GB അതിവേഗ ഡാറ്റ നൽകുന്ന പ്ലാനുകൾ ഏതെല്ലാമെന്ന് നോക്കാം.

എയർടെൽ 2GB പ്രതിദിന ഡാറ്റ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

Airtelന്റെ ഏറ്റവും വിലകുറഞ്ഞ 2 GB പ്രതിദിന ഡാറ്റ പ്ലാൻ ആരംഭിക്കുന്നത് 252.54 രൂപ മുതലാണ്. ഈ പ്ലാനിൽ പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റ ലഭ്യമാണ്. പ്രതിദിനം 100 SMSകൾക്കൊപ്പം സൗജന്യ അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

കമ്പനി 295.76 രൂപയുടെ പ്ലാനും വാഗ്ദാനം ചെയ്യുന്നു. ഇത് 252 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളും വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, Amazon Prime സബ്‌സ്‌ക്രിപ്‌ഷനും ഇത് വാഗ്ദാനം ചെയ്യുന്നു.
252.54 രൂപയുടെ പ്ലാനിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും എയർടെല്ലിന്റെ 380.51 രൂപയ്ക്കും 591.53 രൂപയ്ക്കുമുള്ള പ്രതിദിന ഡാറ്റ പ്ലാനുകളിലും ലഭ്യമാണ്. ഈ പ്ലാനുകൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, സൗജന്യ അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ്, സൗജന്യ പ്രതിദിന 100 SMS എന്നിവയും ലഭിക്കും. എയർടെല്ലിന്റെ 380.51 രൂപയുടെയും 591.53 രൂപയുടെയും പ്ലാനുകൾ യഥാക്രമം 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

വോഡഫോൺ-ഐഡിയയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

വോഡഫോൺ ഐഡിയ ലിമിറ്റഡ് നിലവിൽ ഒരു പ്രത്യേക ഇരട്ട ഡാറ്റ ഓഫർ പ്രവർത്തിപ്പിക്കുന്നു. ഇതിന് കീഴിൽ 299, 449, 699 രൂപയുടെ പ്ലാനുകളിൽ കമ്പനിക്ക് ഇരട്ട ഡാറ്റയാണ് ലഭിക്കുന്നത്. നേരത്തെ, ഈ പ്ലാനുകളിൽ 2 GB പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ ലഭ്യമായിരുന്നു. ഇപ്പോൾ പരിമിത കാലത്തേക്ക്, ഈ പ്ലാനുകളിൽ പ്രതിദിനം 4 ജിബി ഡാറ്റ ലഭ്യമാണ്. ഇവയുടെ കാലാവധി യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയാണ്. അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിUd, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങൾ ഈ മൂന്ന് പ്ലാനുകളിലും ലഭ്യമാണ്.

ഇതിനുപുറമെ, vodafone idea ഉപയോക്താക്കൾക്ക് 499 രൂപയുടെ വോഡഫോൺ പ്ലേ സബ്‌സ്‌ക്രിപ്‌ഷനും 999 രൂപയുടെ ZEE5 സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. എന്നാലിവ idea ഉപഭോക്താക്കൾക്ക് ഉള്ളതല്ല.

റിലയൻസ് ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

Jioയുടെ 249 രൂപ, 444 രൂപ, 599 രൂപ, 2399 രൂപ എന്നീ നാല് പ്ലാനുകളിലും പ്രതിദിനം 2 GB ഡാറ്റ ലഭ്യമാണ്. ഇത് കൂടാതെ, 100 സൗജന്യ പ്രതിദിന എസ്എംഎസും ജിയോ-ടു-ജിയോ സൗജന്യ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭ്യമാണ്. എന്നിരുന്നാലും, ജിയോയിൽ നിന്ന് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന്, ഈ നാല് പ്ലാനുകൾ യഥാക്രമം 1,000, 2,000, 3,000, 12,000 നോൺ-ജിയോ FUP മിനിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. അവയുടെ വാലിഡിറ്റി യഥാക്രമം 28, 56, 84, 365 ദിവസങ്ങളാണ്.

ജിയോയ്ക്ക് 2,599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും ഉണ്ട്. ഇതിന് 2,399 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളും സാധുതയും ഉണ്ട്. എന്നാൽ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 10GB അധിക മൊത്തം ഡാറ്റയും Disney+ Hotstar സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. നിങ്ങൾക്ക് ഒരു വാർഷിക പ്ലാനും ഡിസ്‌നി ഹോട്ട്‌സ്റ്റാർ അംഗത്വവും വേണമെങ്കിൽ, ഈ പ്ലാൻ തീർച്ചയായും ഏറ്റവും മികച്ചതാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo