സ്പീഡ് കൂട്ടി വരിക്കാരെ കൂട്ടാനൊരുങ്ങി ജിയോയും എയർടെലും വിഐയും; പുതുപുത്തൻ പ്ലാനുകൾ

സ്പീഡ് കൂട്ടി വരിക്കാരെ കൂട്ടാനൊരുങ്ങി ജിയോയും എയർടെലും വിഐയും; പുതുപുത്തൻ പ്ലാനുകൾ
HIGHLIGHTS

അതിവേഗ ഇൻറർനെറ്റും, അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന നിരവധി പ്ലാനുകളുണ്ട്

എയർടെൽ, ജിയോ, വിഐ നൽകുന്ന പ്ലാനുകൾ നോക്കാം...

തങ്ങളുടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്തുന്നതിനൊപ്പം, മറ്റ് ടെലികോം ഉപഭോക്താക്കളെ കൂടി ആകർഷിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയാണ് ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവർ. ഇപ്പോഴിതാ, അതിവേഗ ഇന്റർനെറ്റും കോളിങ്ങും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകുന്ന റീചാർജ് പ്ലാനുകളാണ് മൂന്ന് ടെലികോം കമ്പനികളും കൊണ്ടുവരുന്നത്.

ഇന്ന് 5Gയുഗത്തിൽ എന്തായാലും ഇന്റർനെറ്റിന്റെ മെല്ലെപ്പോക്ക് ആർക്കും ഇഷ്ടപ്പെടില്ല. എല്ലാം അൺലിമിറ്റഡ് ലഭിക്കാനാണ് ആളുകളുടെ താൽപ്പര്യവും. അപ്പോൾ പിന്നെ ടെലികോം കമ്പനികൾക്ക് അതിവേഗ ഇൻറർനെറ്റും, അൺലിമിറ്റഡ് കോളിങ്ങും നൽകാതെ വേറെ ഓപ്ഷനില്ല. അതിനാൽ, നിങ്ങൾ ഒരു പുതിയ റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ പ്ലാനുകൾ നിങ്ങൾക്ക് പരിശോധിക്കാം. 

Jioയുടെ കിടിലൻ 3 പ്ലാനുകൾ

219 രൂപയ്ക്കും, 399 രൂപയ്ക്കും, 999 രൂപയ്ക്കുമാണ് Jioയുടെ പ്ലാൻ വരുന്നത്. 

Rs.219 പ്രീപെയ്ഡ് പ്ലാൻ

219 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 3 GBയുടെ പ്രതിദിന ഡാറ്റാ ക്യാപ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ലഭിക്കം. ഇതിനൊപ്പം 25 രൂപ വിലയുള്ള 2GB ഡാറ്റ-ആഡ്-ഓൺ വൗച്ചറും ഉപയോക്താക്കൾക്ക്  സൗജന്യമായി ലഭിക്കും. മറ്റൊരു പ്രധാന ആനുകൂല്യം Jio വെൽക്കം 5G ഓഫറിന് അർഹരായവർക്ക് സൗജന്യ 5G ഡാറ്റ ആസ്വദിക്കാമെന്നതാണ്.

Rs.399 പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 SMS, 28 ദിവസത്തേക്ക് 3 GB പ്രതിദിന ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 61 രൂപ വിലയുള്ള 6 GB ഡാറ്റ ആഡ്-ഓൺ വൗച്ചർ സൗജന്യമായി ഇതിലൂടെ നേടാവുന്നതാണ്.

Rs. 999 പ്രീപെയ്ഡ് പ്ലാൻ

നീണ്ട കാലത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. ഇതിലൂടെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 SMS, 84 ദിവസത്തേക്ക് 3 GBയുടെ പ്രതിദിന ഡാറ്റ ക്യാപ് എന്നിവ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കൂടാതെ, 5G ഉപഭോക്താക്കൾക്ക് പരിമിത കാലത്തേക്ക് 241 രൂപ വിലയുള്ള 40GB അധിക ഡാറ്റയും സൗജന്യമായി ലഭിക്കുന്നതാണ്.

ഇത്തരത്തിൽ കുറഞ്ഞ തുകയിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകൾ വോഡഫോൺ- ഐഡിയയും അവതരിപ്പിച്ചു.

Rs. 289 പ്രീപെയ്ഡ് പ്ലാൻ

Viയുടെ 289 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദീർഘകാലത്തേക്ക് അൺലിമിറ്റഡ് പ്ലാൻ ആസ്വദിക്കാം. ഈ പ്ലാൻ 48 ദിവസത്തെ വാലിഡിറ്റിയും പ്രതിദിന പരിധികളില്ലാതെ മൊത്തം 4 GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിന് പുറമെ മൊത്തം 600 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rs.429 പ്രീപെയ്ഡ് പ്ലാൻ

429 രൂപയുടെ വോഡഫോൺ- ഐഡിയ പ്ലാനിലൂടെ 78 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോൾ,  1000 SMS, കൂടാതെ പ്രതിദിന പരിധിയില്ലാതെ 6 GB ഡാറ്റയുമാണ് ഈ പ്രീ-പെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Airtelന്റെ പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

Rs. 599 പോസ്റ്റ് പെയ്ഡ് പ്ലാൻ

എയർടെൽ 599 രൂപയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഇതിലൂടെ 75GB + 30GB ഡാറ്റയാണ് ലഭിക്കുക. 200GB വരെ ഡാറ്റ റോൾഓവറും ലഭിക്കും. അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും കൂടാതെ, 6 മാസത്തെ ആമസോൺ പ്രൈം അംഗത്വവും ഒരു വർഷത്തെ Disney+Hotstar മൊബൈൽ സബ്സ്ക്രിപ്ഷനും ഈ Airtel പ്ലാനിലൂടെ സ്വന്തമാക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo