Wi-Fiയിലും ഇനി രാജാവ് ജിയോ തന്നെ; Jio AirFiber ഉടനെത്തും!

Updated on 25-Apr-2023
HIGHLIGHTS

എയർടെൽ, ബിഎസ്എൻഎൽ, എസിടി തുടങ്ങിയ ഫിക്സഡ് ലൈൻ ഇന്റർനെറ്റിനെ ജിയോ ഫൈബർ കടത്തിവെട്ടും

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ JioFiber എത്തിയേക്കും

കഴിഞ്ഞ വർഷം ജിയോ ഫൈബറിനെ കുറിച്ചുള്ള പ്രഖ്യാപനം റിലയൻസ് ജിയോ നടത്തിയതിന് പിന്നാലെ ഒട്ടുമിക്കവരും ഇതിനായുള്ള  കാത്തിരിപ്പിലാണ്. എന്നാൽ ജിയോ ഫൈബർ എന്നായിരിക്കും വിപണിയിൽ അവതരിപ്പിക്കുക എന്നത് സംബന്ധിച്ച് ഇതുവരെയും കമ്പനി വ്യക്തമാക്കിയിട്ടില്ല. അതുപോലെ ഫോണിന്റെ വിലയെ കുറിച്ചും റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

Jio AirFiber എങ്ങനെ വൃത്യസ്തനാകുന്നു?

ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് ഉറപ്പാക്കുന്ന Jio AirFiber എയർടെൽ, ബിഎസ്എൻഎൽ, എസിടി തുടങ്ങിയ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സേവന ദാതാക്കളെ തോൽപ്പിക്കുമെന്നാണ് സൂചന. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ JioFiber എത്തിയേക്കുമെന്നും പറയുന്നു.

എന്നാൽ എന്താണ് ജിയോ കൊണ്ടുവരുന്ന ഈ പുതുപുത്തൻ വിദ്യയെന്നതിൽ നിങ്ങൾക്ക് സംശയമുണ്ടാകാം. 1 Gbps വരെ വേഗതയുള്ള അൾട്രാ-ഹൈ-സ്പീഡ് ഇന്റർനെറ്റാണ് ജിയോ ഫൈബർ നൽകുന്നത്. ഒപ്പം ജിയോയിലേക്കും മറ്റ് പ്രീമിയം ഒടിടി ആപ്പുകളിലേക്കുമുള്ള ആക്‌സസ്സും ഇതിൽ ലഭിക്കും. ഇതിനെല്ലാം പുറമെ, നിങ്ങളൊരു ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് തിരഞ്ഞെടുക്കുകയാണെങ്കിൽ, OTT, ഓൺലൈൻ പരിപാടികൾ, ടിവി ഷോകൾ എന്നിവയെല്ലാം ജിയോഫൈബർ പ്രദാനം ചെയ്യും.

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കേബിൾ വയറുകൾ പോലുള്ള കണക്ഷനല്ല, ജിയോഫൈബറിൽ ഒരുക്കിയിരിക്കുന്നത്. തടസ്സമില്ലാതെ 5G ഇന്റർനെറ്റ് നൽകുന്നതിന് മികച്ചതാണ് Jio AirFiber. വീടുകളെ 5Gയിലേക്ക് എത്തിക്കുന്ന ജിയോ എയർഫൈബർ ഒരു ആപ്പ് വഴിയായിരിക്കും നിയന്ത്രിക്കുക. ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ചില വെബ്‌സൈറ്റുകളോ ഉപകരണങ്ങളോ ബ്ലോക്ക് ചെയ്യാനും ആപ്പ് അനുവദിക്കും. എല്ലാത്തിനുമുപരി സെറ്റ്- ടോപ് ബോക്സിലോ സാധാരണ കേബിൾ കണക്ഷനിലോ ഉപയോഗിക്കുന്ന കേബിൾ വയറുകളൊന്നും ആവശ്യമില്ലാത്തതിനാൽ ജിയോ എയർഫൈബർ സെറ്റ് ചെയ്യാൻ ഒരു സാങ്കേതിക വിദഗ്ധനും വേണമെന്നുമില്ല. 

മിക്ക രംഗങ്ങളിലും വയർലെസ് ടെക്നോളജിയാണ് ഇന്ത്യക്കാർ തെരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ വയർലെസ് ടെക്നോളജിയിലൂടെ അതിവേഗ ഇന്റർനെറ്റ് നൽകുന്ന Jio Air Fiberഉം വിപണിയിൽ അംഗീകരിക്കപ്പെടുമെന്നത് തീർച്ച. ഒരുപാട് ഉപകരണങ്ങളെ ബന്ധിപ്പിക്കുമ്പോൾ നെറ്റ് സ്പീഡ് കുറയുന്നതും, മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും AirFiberലൂടെ നികത്താം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :