digit zero1 awards

വളരെ തുച്ഛമായ വില! Jio AirFiber പ്ലാനുകൾ അറിയാം, എവിടെയെല്ലാം ലഭ്യം?

വളരെ തുച്ഛമായ വില! Jio AirFiber പ്ലാനുകൾ അറിയാം, എവിടെയെല്ലാം ലഭ്യം?
HIGHLIGHTS

മികച്ച സ്മാർട് ഹോം ഓപ്ഷനാണ് ജിയോയുടെ AirFiber എന്ന് മുകേഷ് അംബാനി

രാജ്യത്തെ 8 നഗരങ്ങളിൽ Jio AirFiberൽ ലഭിക്കും

3,999 രൂപയുടേതാണ് ഏറ്റവും വലിയ JioAirFiber പ്ലാൻ

വേൾഡ് ക്ലാസ് ലെവലിൽ ഓഫീസുകൾക്കും വീടുകൾക്കും കണക്റ്റിവിറ്റി നൽകുന്ന  AirFiber സേവനം Reliance Jio ആരംഭിച്ചുകഴിഞ്ഞു. JioFiberൽ നിന്ന് വ്യത്യസ്തമായി, വില നോക്കാതെ  ആർക്കും വാങ്ങാനാകുന്ന, എവിടേക്കും കൊണ്ടുപോകാവുന്ന ട്രൂ5G ഹോട്ട്സ്പോട്ടാണ് JioAirFiber.

രാജ്യത്തെ 8 നഗരങ്ങളിൽ നിലവിൽ ലഭ്യമാകുന്ന JioAirFiberന്റെ പ്ലാനുകളുടെ വിലയും സവിശേഷതകളും വിശദമായി ചുവടെ നിന്നും  അറിയാം. 599 രൂപ മുതലാണ് ജിയോ എയർഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്.  3,999 രൂപയുടേതാണ് ഏറ്റവും വലിയ JioAirFiber പ്ലാൻ. 

ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, പൂനെ തുടങ്ങിയ മെട്രോനഗരങ്ങളിലാണ് AirFiberന്റെ സേവനം നിലവിൽ ലഭ്യമായിട്ടുള്ളത്. സാധാരണ ഫൈബർ കണക്ഷനേക്കാൾ എന്താണ് JioAirFiberനെ വ്യത്യാസമാക്കുന്നത് എന്ന് ചോദിച്ചാൽ, പോർട്ടബിലിറ്റിയും ലളിതമായ ഉപയോഗരീതിയുമാണെന്ന് പറയാം.

JioAirFiber ഫ്രീയാണോ?

JioAirFiber നിങ്ങൾക്ക് ഫ്രീയായി ലഭിക്കും. എന്നാൽ കണക്ഷൻ ലഭ്യമാകുന്നതിന് റിലയൻസ് ജിയോ വിവിധ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. Disney+Hotstar, ആമസോൺ പ്രൈം പോലുള്ള പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭ്യമാണ്. എന്നിരുന്നാലും, എല്ലാ കണക്ഷനുകൾക്കും ഫ്രീയായി ഇൻസ്റ്റലേഷൻ ഉണ്ടോയെന്നതും ഇവിടെ വിശദമാക്കുന്നു.  

എന്താണ് JioAirFiberന്റെ പ്രത്യേകത?

എങ്ങോട്ടേക്കും എടുത്തുകൊണ്ടുപോകാവുന്ന ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് ജിയോയുടെ ഈ പുതിയ ഉൽപ്പന്നമെന്ന് കരുതാം. ഫൈബർ ഒപ്‌റ്റിക്‌സിന് പകരം അതിവേഗ 5G സാങ്കേതികവിദ്യയാണ് ജിയോ എയർഫൈബറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. AirFiberന്റെ യൂണിറ്റ് വാങ്ങി, പ്ലഗ് ഇൻ ചെയ്ത് വൈഫൈ ലഭ്യമാക്കുന്നതാണ് ഉപയോഗരീതി. 

വാങ്ങാൻ എത്ര വില?

മികച്ച സ്മാർട് ഹോം ഓപ്ഷനാണ് ജിയോയുടെ AirFiber എന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെടുന്നത്. Wi-Fi 6നെയാണ് ഇത് പിന്തുണയ്ക്കുന്നത്. നിലവിൽ ജിയോ ഫൈബറിൽ നിന്ന് ലഭിക്കുന്ന 1 Gbps വേഗതയുള്ള ഇന്റർനെറ്റിനേക്കാൾ AirFiberന്റെ സ്പീഡ് കുതിക്കും. അതിനാൽ Jio Fiber ഈ പുതിയ അവതാരത്തിന് ഒരു എതിരാളിയായിരിക്കില്ല. എന്നാലോ വിപണിയിലുള്ള എയർടെൽ എക്സ്ട്രീം എയർഫൈബറുമായി Jio AirFiber നേരിട്ട് മത്സരിക്കുമെന്ന് കരുതാം.

എന്നാൽ ജിയോ എയർഫൈബർ കണക്ഷൻ ലഭിക്കാൻ ഇനിയും 2 ദിവസം കാത്തിരിക്കണമെന്നും പറയുന്നു. ഇൻസ്റ്റലേഷൻ ചാർജ് സൌജന്യമായി ലഭിക്കാൻ ചില നിബന്ധനകളുണ്ട്. അതായത്, 12 മാസത്തേക്കുള്ള പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കാണ് സൌജന്യമായി ജിയോ എയർഫൈബർ കണക്ഷൻ നൽകുന്നത്. അല്ലാത്ത പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ചാർജ് 1000 രൂപയായിരിക്കും എന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.

വളരെ തുച്ഛമായ വില! Jio AirFiber പ്ലാനുകൾ അറിയാം, എവിടെയെല്ലാം ലഭ്യം?

Jio AirFiber പ്ലാനുകൾ

Jio AirFiber പ്ലാനുകളും Jio AirFiber Max പ്ലാനുകളുമാണുള്ളത്. GST ഉൾപ്പെടാതെ ഇവ എത്ര രൂപയിൽ പ്ലാനുകൾ വരുമെന്ന് നോക്കാം…

1. Jio AirFiber പ്ലാനുകൾ

  • 599 രൂപ പ്ലാൻ- ഡിസ്നി+ഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 30Mbps വേഗത
  • 899 രൂപ പ്ലാൻ- ഡിസ്നി+ഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 100Mbps വേഗത
  • 1199 രൂപ പ്ലാൻ- നെറ്റ്ഫ്ലിക്സ്, ഡിസ്നി+ഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 100Mbps വേഗത
  • 1499 രൂപ പ്ലാൻ- നെറ്റ്ഫ്ലിക്സ്, ഡിസ്നി+ഹോട്ട്സ്റ്റാർ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 300Mbps വേഗത

Jio AirFiber Max പ്ലാനുകൾ

  • 2499 രൂപ പ്ലാൻ- നെറ്റ്ഫ്ലിക്സ്, ഡിസ്നി+ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 500Mbps വേഗത
  • 3999 രൂപ പ്ലാൻ- നെറ്റ്ഫ്ലിക്സ്, ഡിസ്നി+ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സോണിലൈവ്, സീ5 തുടങ്ങിയവ ലഭിക്കും| 1Gbps വേഗത
Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo