വെറും 1 മാസത്തിനുള്ളിൽ പുതിയ റെക്കോഡിട്ട് Jio

Updated on 24-Apr-2023
HIGHLIGHTS

ടെലികോം മേഖലയിൽ പുതിയ റെക്കോഡിട്ട് ജിയോയുടെ ആധിപത്യം

ഒരു മാസത്തിനുള്ളിൽ 1000 കോടി GB എന്ന റെക്കോഡ് നേട്ടമാണ് Jio കൈവരിച്ചത്

റെക്കോഡ് നേട്ടവുമായി വീണ്ടും ജിയോ രംഗത്ത്. ഒരു മാസത്തിനുള്ളിൽ 1000 കോടി GB ഡാറ്റയുടെ വിനിയോഗമാണ് ജിയോ വരിക്കാർ നടത്തിയത്. രാജ്യത്തൊട്ടാകെയായി അതിവേഗം 5G Network വ്യാപിപ്പിച്ചതാണ് റെക്കോഡ് നേട്ടത്തിന് ജിയോയ്ക്ക് സഹായകരമായത്. 

Jioയുടെ പുതിയ റെക്കോഡ്

ടെലികോം മേഖലയിൽ 2016ൽ Reliance Jio 2016ലാണ് അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഇന്ത്യയിൽ എല്ലാ നെറ്റ്‌വർക്കുകളിലൂടെയുമുള്ള മൊത്തം ഡാറ്റ ഉപഭോഗം വെറും 4.6 എക്‌സാബൈറ്റ് അഥവാ 460 കോടി GB മാത്രമായിരുന്നു. എന്നാൽ, ഇന്ന് ഒരു മാസത്തിനുള്ളിൽ 1000 കോടി GB എന്ന റെക്കോഡ് നേട്ടം, അതും ഒറ്റ Networkൽ എന്നത് തീർച്ചയായും ഇന്ത്യയുടെ ഇന്റർനെറ്റ് വിനിയോഗത്തിലെ വളർച്ചയെ വ്യക്തമാക്കുന്നുണ്ട്. മാർച്ച് പാദത്തിലാകട്ടെ 3030 കോടി ജിഗാബൈറ്റ് ഡാറ്റയാണ് ജിയോ ഉപയോക്താക്കൾ വിനിയോഗിച്ചതെന്നും ജിയോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

5G ഇന്ത്യയിൽ വ്യാപിക്കുന്നതിനൊപ്പം, പ്രതിമാസം ശരാശരി 23.1 ജിബി ഡാറ്റയാണ് ജിയോ വരിക്കാർ ഉപയോഗിക്കുന്നത്. രണ്ട് വർഷം മുമ്പ് വരെയുള്ള കണക്ക് എടുത്താൽ ഇത് പ്രതിമാസം 13.3 ജിബി മാത്രമായിരുന്നു. ഇത് വ്യക്തമാക്കുന്നത് ജിയോ ഉപയോഗിക്കുന്ന ഓരോരുത്തരും 2 വർഷം മുമ്പുള്ളതിനേക്കാൾ മാസം തോറും ഉപയോഗിക്കുന്ന ഇന്റർനെറ്റിന്റെ അളവ് 10 ജിബി കൂടുതലാണ്. 

ഇന്ത്യയിലൊട്ടാകെയായി 2,300ലധികം നഗരങ്ങളും പട്ടണങ്ങളും ജിയോ തങ്ങളുടെ 5G സേവനം എത്തിച്ചുകഴിഞ്ഞു. വെറും 5Gയിലൊതുക്കാനല്ല കമ്പനി പദ്ധതിയിടുന്നത്. Jio എയർ ഫൈബറും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ജിയോ ഫൈബർ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജിയോ പറയുന്നത്. ഇതിലൂടെ 10 കോടി വീടുകളെ ഫൈബറും എയർ ഫൈബറും ഉപയോഗിച്ച് ബന്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :