ജിയോ അവരുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്‌ടോപ്പുകൾ ഉടൻ പുറത്തിറക്കുന്ന വാർത്തകൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു .ജൂണിൽ ആയിരിക്കും ഈ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുക .എല്ലാവിധ സാങ്കേതികവിദ്യയോടും കൂടിയാണ് ജിയോ ഈ 4ജി ലാപ്‌ടോപ്പുകൾ പുറത്തിറക്കുന്നത് .
എന്നാൽ ഇപ്പോൾ അറിയുവാൻ കഴിഞ്ഞത് ചില സൈറ്റുകളിൽ ജിയോയുടെ ലാപ്ടോപ്പുകളുടെ പ്രീ ബുക്കിംഗ് നടത്തുന്നുണ്ട് എന്നാണ് . www.buyredmi.com/jiolaptop/ എന്നാൽ സൈറ്റുകളിൽ ആണ് ജിയോയുടെ പ്രീബുക്കിങ് കണ്ടുവന്നത് .ഇതില്‍ 1.2 മില്ല്യൻ ഉപഭോക്താക്കളാണ് പ്രീ-ബുക്കിങ്ങിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ അറിയുവാൻ കഴിഞ്ഞത് ഇത് വ്യാജ സൈറ്റ് ആണ് എന്നാണ് .അതുകൊണ്ടുതന്നെ നിങ്ങൾ ഇങ്ങനെയുള്ള വ്യാജ സൈറ്റുകളിൽ പ്രീബുക്കിങ് നൽകരുത് .
ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ നിന്നും മാത്രമാണ് ഇത് ലഭിക്കുന്നത് .വ്യാജ സൈറ്റിൽ ഇങ്ങനേയും പറയുന്നുണ്ട്, ലാപ്‌ടോപ്പ് പ്രീ ബുക്കിങ്ങ് ചെയ്യുമ്പോൽ 1TB ഹാർഡ് ഡിസ്‌ക്കും 4ജിബി റാമും നിങ്ങൾക്ക് സൗജന്യമായി ലഭിക്കുണ്ട് എന്ന് .നിങ്ങൾക്ക് കൂടുതൽ സഹായത്തിനായി ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജുമായിട്ട് കോൺടാക്റ്റ് ചെയ്യാവുന്നതാണ് .