ജിയോ 2 പ്രീ ബുക്കിങ് നിങ്ങൾക്ക് നടത്തുവാൻ സാധിക്കുന്നു
ബുധൻ ആഴ്ച മുതൽ ആണ് ആരംഭിക്കുന്നത്
നമ്മൾ എല്ലാവരും കാത്തിരുന്ന ജിയോ ഫോൺ 2 എന്ന ഫീച്ചർ ഫോൺ പ്രീ ബുക്കിംഗ് ആഗസ്റ്റ് 15 ബുധൻ ആഴ്ചമുതൽ ആരംഭിക്കുന്നതാണ് .കൂടാതെ ഈ മാസം 15 തീയതി മുതൽ ആണ് ജിയോയുടെ ബ്രോഡ് ബാൻഡ് സർവീസുകൾ എത്തുന്നത് .അതിനോടൊപ്പമാണ് ജിയോയുടെ സെറ്റ് ടോപ് ബോക്സ് ലഭ്യമാകുന്നത് .പുതിയ ടെക്നോളജിയിലുള്ള ടിവിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നത് എന്നാണ് ജിയോ അവകാശപ്പെടുന്നത് .
ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളായ ഗിഗാ ഫൈബർ സർവീസുകൾ ആഗസ്റ്റ് 15 മുതൽ എത്തുന്നതാണ് .എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ഈ സർവീസുകളുടെ ഓഫറുകൾ പുറത്തുവിടുകയുണ്ടായി .മികച്ച സ്പീഡിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് സർവീസുകളാണ് ഇത് .ആഗസ്റ്റ് 15 മുതൽ ഇത് ഉപഭോതാക്കൾക്ക് രെജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .
ഓഫറുകൾ പ്രകാരം 50 Mbps സ്പീഡിൽ ആണ് ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ലഭ്യമാകുന്നത് .പ്ലാൻ ആദ്യം തുടങ്ങുന്നത് 500 രൂപയിലാണ് .500 രൂപയിൽ തുടങ്ങി 1500 രൂപവരെ നീളുന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .500 രൂപയുടെ ഓഫറുകൾ പ്രകാരം 300 ജിബിയുടെ 4ജി ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .അതും 50 Mbps സ്പീഡിൽ കൂടാതെ 30 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് ഇത് ലഭിക്കുന്നത് .
അടുത്തതായി 750 രൂപയുടെ അടുത്ത പ്ലാൻ ആണുള്ളത് .750 രൂപയുടെ പ്ലാനിൽ 450 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത് .അതും 50 Mbps സ്പീഡിൽ 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകളും ലഭിക്കുന്നത് .അടുത്തതായി 999 രൂപയുടെ റീച്ചാർജിലാണ് ഓഫറുകൾ ലഭിക്കുന്നത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 100 mbps വേഗതയിൽ 600 ജിബിയുടെ ഡാറ്റ .
ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 30 ദിവസ്സത്തേക്കാണ് .അടുത്തതായി 1299 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് ഓഫറുകളാണ് .1299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 750 ജിബിയുടെ ഡാറ്റ .വാലിഡിറ്റി ലഭിക്കുന്നത് 30 ദിവസത്തേക്കാണ് .1500 രൂപയുടെ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1000 ജിബിയുടെ ഡാറ്റ അതും 150Mbps വേഗതയിലും .എല്ലാപ്ലാനുകളുടെയും വാലിഡിറ്റി 30 ദിവസ്സത്തേക്കാണ് .