പരസ്പരം മത്സരത്തിലാണ് പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും ജിയോയും. എന്നാൽ വാർഷിക പ്ലാനിൽ ഏറ്റവും മികച്ച സേവനം നൽകുന്നത് ഒരുപക്ഷേ ജിയോയായിരിക്കും. Rs. 2999ന് ജിയോയും എയർടെലും വാർഷിക പ്ലാൻ നൽകുന്നുണ്ട്. അതായത്, 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 365 ദിവസത്തെ വാർഷിക വാലിഡിറ്റി പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. എങ്കിലും മികച്ച പ്ലാൻ നൽകുന്നത് ജിയോ തന്നെയാണ്. ഇങ്ങനെ പറയാൻ കാരണമുണ്ട്.
2999 രൂപ വരുന്ന Jioയുടെ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 2.5 GB ഡാറ്റ ലഭിക്കുന്നു. അതായത്, 365 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 912.5 GB ഡാറ്റ നൽകുന്നു. എന്നാൽ ഇതേ സ്ഥാനത്ത് എയർടെലിൽ തുല്യതുകയ്ക്ക് കിട്ടുന്നത് 2 GB ഡാറ്റ മാത്രം.
Jio 2999 രൂപയ്ക്ക് ഇന്റർനെറ്റ് കൂടാതെ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 SMS എന്നിവ ഓഫർ ചെയ്യുന്നു. ഒരു വർഷത്തേക്കുള്ള ഈ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫറുകളുടെ ആനുകൂല്യങ്ങൾക്ക് കീഴിൽ, 23 ദിവസത്തെ വാലിഡിറ്റി 75 GB അധിക ഡാറ്റയിൽ ലഭിക്കുന്നതാണ്. ഇത് കൂടി കണക്കാക്കുമ്പോൾ, 388 ദിവസത്തെ വാലിഡിറ്റിയും 987.5 GB ഡാറ്റയുമാണ് ലഭിക്കുക. ഇതിനെല്ലാം പുറമെ, Jio ഉപയോക്താക്കൾക്ക് JioTV, JioCinema, Jio ക്ലൗഡ്, JioSecurity എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്സസും Rs.2999 രൂപയുടെ റീചാർജ് പ്ലാനിൽ ലഭ്യമാണ്.