ജെയിംസ് ബോണ്ടിന്റെ കാറിന്റെ വില ’24’ കോടി

ജെയിംസ് ബോണ്ടിന്റെ കാറിന്റെ വില  ’24’ കോടി
HIGHLIGHTS

ജെയിംസ്‌ ബോണ്ട്‌ എന്ന് കേൾക്കുമ്പോൾ നമുടെ മനസ്സിൽ എത്തുന്നത്‌ സിനിമയും ,ആക്ഷൻ രംഗങ്ങളും ഒക്കെയാണ് .ഈ ഇപ്പോൾ ഇതാ 007 ന്റെ കാറും പ്രശസ്തിയിലേക്ക് പോകുന്നു .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

കഴിഞ്ഞ 53 വർഷത്തിനുള്ളിൽ 24 ലു ബോണ്ട്‌ സിനിമകളാണ് പുറത്തിറങ്ങിയത്.അതിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായ സ്പെക്ടറി’ൽ നായകന്റെ വാഹനമായിരുന്ന ആസ്റ്റൻ മാർട്ടിൻ ‘ഡി ബി 10’ കാർ ലേലത്തിൽ വിറ്റത് 35 ലക്ഷം ഡോളർ ഇന്ത്യൻ രൂപ ഏകദേശം 24 കോടിക്കാണ് ലേലത്തിൽ വിറ്റു പോയത് .ലേലം തുടങ്ങി മിനുട്ടുകൾക്കുള്ളിൽ തന്നെ ഈ തുകയ്ക്ക് വിറ്റുപോകുകയായിരുന്നു .കൂടാതെ സിനിമയുടെ തുടക്ക സീനിൽ ഡാനിയൽ ക്രെയ്ഗ് ധരിച്ച ‘ഡേ ഓഫ് ദ് ഡെഡ്’ എന്ന കോസ്റ്റ്യൂമും കാറിനൊപ്പം ലേലത്തിൽ വെക്കുകയും നിമിഷ നേരങ്ങൾക്കുള്ളിൽ അതും ഇന്ത്യൻ രൂപ ഏകദേശം 97 ലക്ഷത്തിനു വിറ്റുപൊകുകയും ചെയ്തു.ജെയിംസ് ബോണ്ട്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക്‌ എന്നും ഒരു ആവേശകരമായിരുന്നു .അതിനുള്ള ഒരു ഉദാഹരണം തന്നെയാണ് ഇത് .

 

ചിത്രത്തിന്റെ കാറും ,ഡ്രെസ്സും മാത്രമല്ല സ്പെക്ട്രവും ഒരു വലിയ വിജയമായിരുന്നു .ഏകദേശം 6000 കോടിക്കു മുകളിൽ ആയിരുന്നു ഇതിന്റെ ഓൾ ഓവർ കളക്ഷൻ.ഇത് ആദ്യമായാണ് ഒരു ജെയിംസ് ബോണ്ട്‌ ചിത്രം ഇത്ര കളക്ഷൻ നേടുന്നത്‌. ആസ്റ്റൻ മാർട്ടിനിലെ ഡിസൈനർമാരും എൻജിനീയർമാരും ക്രാഫ്റ്റ്സ്മാൻമാരുമൊക്കെ അടങ്ങുന്ന സംഘം കൈ കൊണ്ടു നിർമിച്ചു എന്നതാണു ബോണ്ടിന്റെ പുത്തൻ കാറിനെ ഏറ്റവും സവിശേഷമാക്കുന്നത്. നാലാം തവണയും ഡാനിയൽ ജയിംസ് ബോണ്ടായി വേഷമിട്ട ‘സ്പെക്ടറി’നായി 10 ‘ഡി ബി 10’ മാത്രമാണു കമ്പനി നിർമിച്ചത്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo