ISRO യുടെ SAARC സാറ്റ്ലൈറ്റ് മെയ് 5 നു പുറത്തിറക്കുന്നു

Updated on 03-May-2017
HIGHLIGHTS

വികസനത്തിന്റെ പാതയിൽ ഇന്ത്യയും

കഴിഞ്ഞ 12 വർഷത്തെ കഠിന അദ്വാനത്തിന്റെ ഫലം എന്ന് തന്നെ നമുക്ക് പറയാം ഈ പുതിയ SAARC സാറ്റ്ലൈറ്റുകൾ .ഈ വരുന്ന വെള്ളിയാഴ്ച ഇത് ഇന്ത്യയിൽ പുറത്തിറക്കുന്നു .ISRO യുടെ ഏറ്റവും പുതിയ ഈ സംരഭം ശ്രീഹരി കോട്ടയിൽ നിന്നാണ് പുറത്തിറക്കുന്നത് .

235 കോടിയുടെ മുതൽ മുടക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത് .വളരെ ചിലവേറിയ ഒരു സംരഭം തന്നെയായിരുന്നു ഇത് .ഏതാണ്ട് 12 വര്ഷം വേണ്ടിവന്നു ഇത് പൂർത്തീകരിക്കാൻ .ഇതും കൂടി പുറത്തിറക്കിയാൽ പിന്നെ ഇന്ത്യയുടെ ശാസ്ത്രലോകത്തിനു തന്നെ ഒരു മുന്നേറ്റമായിരിക്കും .

ടെലി കമ്മ്യൂണികേഷൻ ,DTH ,ടെലി എഡ്യൂക്കേഷൻ ,ടെലി മെഡിസിൻ എന്നിവയാണ് ഇതിൽ പ്രധാനമായും ഉള്ളത് .ഈ സാറ്റ് ലൈറ്റ് കാരണം പ്രധാന നേട്ടങ്ങൾ കൈവരിക്കുന്നത് നേപ്പാൾ ,ഭൂട്ടാൻ ,ബംഗ്ലാദേശ് ,ശ്രീലങ്ക ,മാൽ ദീപ് ഇനി രാജ്യങ്ങൾക്ക് ആയിരിക്കും .

ഈ വരുന്ന വെള്ളിയാഴ്ചതന്നെ ഇത് പുറത്തിറക്കും .കഴിഞ്ഞ ദിവസം നടന്ന Mann ki Batt എന്ന പരിപാടിയിലാണ് ഈ വിവരങ്ങൾ പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തുവിട്ടത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :