ISROയ്ക്കൊപ്പം കൈകോർത്ത് Microsoft; ലക്ഷ്യം ഇന്ത്യയിലെ സ്‌പേസ്-ടെക് സ്റ്റാർട്ടപ്പുകൾ

ISROയ്ക്കൊപ്പം കൈകോർത്ത് Microsoft; ലക്ഷ്യം  ഇന്ത്യയിലെ സ്‌പേസ്-ടെക് സ്റ്റാർട്ടപ്പുകൾ
HIGHLIGHTS

ബഹിരാകാശ സാങ്കേതിക വിദ്യയെ ശാക്തീകരിക്കാൻ മൈക്രോസോഫ്റ്റ് ഐഎസ്ആർഒയുമായി സഹകരിക്കും

ISROയുമായി സഹകരിക്കുന്നതിൽ അനന്ത് മഹേശ്വരി പ്രതികരണം അറിയിച്ചു

ഐഎസ്ആർഒ ചെയർമാനും തന്റെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്

ഇന്ത്യയിലെ ബഹിരാകാശ-സാങ്കേതിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനായി മൈക്രോസോഫ്റ്റും ISROയും (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും) കൈകോർക്കുന്നു. ജനുവരി 5ന് ഇതിനുള്ള ധാരണാപത്രം Microsoftഉം ഐഎസ്ആർഒയും തമ്മിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം രാജ്യത്തുടനീളമുള്ള ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകൾക്ക് മൈക്രോസോഫ്റ്റ് സാങ്കേതിക ഉപകരണങ്ങളും പരിശീലന പിന്തുണയും നൽകും.

ഐഎസ്ആർഒ കണ്ടെത്തുന്ന ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ട്അപ്പ്സ് ഫൗണ്ടേഴ്സ് ഹബ് പ്ലാറ്റ്‌ഫോമിൽ ചേർക്കും. മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്‌സ് ഹബ് പ്ലാറ്റ്‌ഫോമിൽ, സ്ഥാപകർക്ക് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക ഉപകരണങ്ങളായ GitHub എന്റർപ്രൈസ്, വിഷ്വൽ സ്റ്റുഡിയോ എന്റർപ്രൈസ്, മൈക്രോസോഫ്റ്റ് 365 എന്നിവയിലേക്ക് സൗജന്യ ആക്‌സസ് ഉണ്ടായിരിക്കും. കൂടാതെ Power BI, Dynamics 365 എന്നിവയുള്ള സ്‌മാർട്ട് അനലിറ്റിക്‌സിലേക്കുള്ള പ്രവേശനവും ലഭിക്കുന്നതാണ്.

ക്ലൗഡ് സാങ്കേതികവിദ്യകൾ, ഉൽപ്പന്നവും രൂപകൽപ്പനയും, ധനസമാഹരണവും വിൽപ്പനയും വിപണനവും പോലുള്ള സ്ഥാപകർക്ക് മെന്റർ പിന്തുണയും Microsoft നൽകും. സാങ്കേതിക വൈദഗ്ധ്യം പഠിക്കാൻ സഹായിക്കുന്ന മൈക്രോസോഫ്റ്റ് ലേണിലേക്കും സ്ഥാപകർക്ക് ആക്‌സസ് ഉണ്ടായിരിക്കും.

മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റിന്റെ വാക്കുകൾ…

ഇന്ത്യയുടെ ബഹിരാകാശ-ടെക് സ്റ്റാർട്ടപ്പുകൾ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച് രാജ്യത്തിന്റെ ബഹിരാകാശ ശേഷി വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. ബഹിരാകാശത്ത് ഭാവി സാധ്യതകൾ ത്വരിതപ്പെടുത്തുന്നതിന് ISROയുമായി സഹകരിക്കുന്നതിൽ തങ്ങൾ വലിയ സന്തോഷത്തിലാണ്. മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ടൂളുകൾ, പ്ലാറ്റ്‌ഫോമുകൾ, മെന്റർഷിപ്പ് അവസരങ്ങൾ എന്നിവയിലൂടെ, അത്യാധുനിക നവീകരണത്തിനും ശാസ്ത്രീയ കണ്ടെത്തലുകൾ ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തെ ബഹിരാകാശ-സാങ്കേതിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനും സാധിക്കുമെന്നും ഇതിനായി തങ്ങൾ പ്രയത്നിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഐഎസ്ആർഒ ചെയർമാൻ പ്രതികരണം

'AI, മെഷീൻ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയ അത്യാധുനിക രീതികൾ ഉപയോഗിച്ച് വിവിധ ആപ്ലിക്കേഷനുകൾക്കായുള്ള വലിയ അളവിലുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും മൈക്രോസോഫ്റ്റുമായുള്ള ISROയുടെ സഹകരണം space-tech startupകൾക്ക് വളരെയധികം ഗുണം ചെയ്യും. സ്റ്റാർട്ടപ്പുകളെയും സാങ്കേതിക ഉപായങ്ങൾ പ്രദാനം ചെയ്യുന്നവരെയും ദേശീയ ബഹിരാകാശ സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്‌സ് ഹബ്,' എന്ന് ISRO ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ സഹായിക്കാനും പിന്തുണയ്ക്കാനും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ കൂട്ടിച്ചേർത്തു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo