PAN കാർഡും Aadhaarലും ലിങ്ക് ചെയ്യാനുള്ള 1000 രൂപ ഫീസ് വർധിപ്പിച്ചോ? അറിയൂ…

PAN കാർഡും Aadhaarലും ലിങ്ക് ചെയ്യാനുള്ള 1000 രൂപ ഫീസ് വർധിപ്പിച്ചോ? അറിയൂ…
HIGHLIGHTS

പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

എന്നാൽ ഫീസ് വർധിപ്പിച്ചോ?

ഇപ്പോഴും പാൻ- ആധാർ ലിങ്കിങ്ങിന് 1000 രൂപ തന്നെയാണോ ഈടാക്കുന്നത്?

ആധാർ- പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിന് ഇനിയും രണ്ട് മാസത്തിൽ കൂടുതൽ സമയമുണ്ട്. എങ്കിലും ജൂൺ 30 വരെ ഇത് നീട്ടിക്കൊണ്ടുപോകരുത്. കാരണം, സാങ്കേതിക പ്രശ്നങ്ങളാലോ പാൻ കാർഡിലെ പിഴവുകളാലോ Linkingൽ തടസ്സങ്ങൾ നേരിട്ടാൽ അത് കൂടുതൽ പ്രശ്നമാകും. 

Aadhaar- PAN Card Link ചെയ്തില്ലെങ്കിൽ…

ആദായനികുതി നിയമത്തിലെ സെക്ഷൻ-139AA പ്രകാരം ഈ തീയതിക്കകം Aadhaar- PAN Card തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ 2023 ജൂലൈ 1 മുതൽ പാൻ കാർഡ് റദ്ദാക്കപ്പെടും. എന്നാൽ പാൻ കാർഡ്- ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി (deadline) നീട്ടിയപ്പോൾ, ഇതിനുള്ള ഫീസും വർധിപ്പിച്ചോ എന്ന സംശയം പലരും ഉയർത്തുന്നുണ്ട്.

Aadhaar- PAN Card ലിങ്ക് ചെയ്യാനുള്ള പുതിയ ഫീസ്?

മുമ്പ്, അതായത് 2022 ജൂലൈ 1 വരെ പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സേവനം പൂർണമായും സൗജന്യമായിരുന്നു. എന്നാൽ ഈ കാലയളവ് കഴിഞ്ഞ് Aadhaar- PAN Card ബന്ധിപ്പിക്കുന്നതിന് ഫീസ് ഈടാക്കി തുടങ്ങി. അതായത്, ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, 2022 മാർച്ച് 31 വരെ ആധാറുമായി പാൻ ലിങ്ക് ചെയ്യുന്ന പ്രക്രിയ സൗജന്യമായിരുന്നു. ഇതിനുശേഷം, ഇതിനുള്ള അവസാന തീയതി 2022 ജൂൺ 30 വരെയാക്കി. ഈ സമയത്ത് 500 രൂപ ഫീസും ചാർജ് ചെയ്തു. ഈ സമയത്തും പാൻ- ആധാർ ലിങ്കിങ് പൂർത്തിയാക്കാതിരുന്നവർക്ക് 2023 മാർച്ച് 31 വരെ സമയം അനുവദിച്ചു. എന്നാൽ, 1000 രൂപയാണ് ഫീസ് ഈടാക്കിയത്. 
ഇപ്പോൾ മിക്കവരുടെയും സംശയം ഈ വർഷം ജൂൺ 30 വരെ അവസാന തീയതി നീട്ടിവച്ചപ്പോൾ ഫീസ് വർധിപ്പിച്ചോ എന്നതാണ്. ജൂൺ 30നകം പാൻ ലിങ്ക് ചെയ്യണം, എന്നാൽ ഇത്തവണ ഫീസ് 1000 രൂപ തന്നെയായിരിക്കും.
നിങ്ങൾക്ക് പാൻ- ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. 

ഓൺലൈനിൽ 1000 രൂപ എങ്ങനെ അടയ്ക്കാം?

https://onlineservices.tin.egov-nsdl.com/etaxnew/tdsnontds.jsp എന്ന വെബ്സൈറ്റ് വഴിയോ, NSDL പോർട്ടൽ സന്ദർശിച്ചോ ഇത് പൂർത്തിയാക്കാം.

CHALLAN NO./ITNS 280 എന്നതിന് കീഴിൽ ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ സമർപ്പിക്കാം.

ശേഷം, Select Tax Applicable സെലക്റ്റ് ചെയ്യുക.

ശേഷം 1,000 രൂപ നെറ്റ് ബാങ്കിങ് വഴിയോ എടിഎം കാർഡ് ഉപയോഗിച്ചോ അടയ്ക്കണം. ഒറ്റ ചെല്ലാനാണ് 1000 രൂപ അടയ്ക്കാൻ ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തുക.

തുടർന്ന് പാൻ കാർഡിന്റെ നമ്പർ നൽകുക. വർഷവും വിലാസവും നൽകുക.

ശേഷം ക്യാപ്‌ച കോഡ് പൂരിപ്പിച്ച് proceed എന്നതിൽ ക്ലിക്ക് ചെയ്യുക.

ഈ പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ, അപേക്ഷകന്  Aadhaar- PAN Card Link ചെയ്യാൻ കഴിയും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo