8എംബിപിഎസ് സ്പീഡിൽ BSNL കൂടാതെ 500എംബിപിഎസ് സ്പീഡിൽ എയർടെൽ
2019 ലും ഒരു പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം
ഇപ്പോൾ കേരളത്തിൽ സ്പീഡിന്റെ കാര്യത്തിൽ ആരാണ് മുന്നിൽ എന്ന് ചോദിച്ചാൽ അത്ര എളുപ്പമാകില്ല അതിനുള്ള ഉത്തരം .ഒരുപാടു പരാതികൾ ഇപ്പോൾ BSNL നെറ്റ്വർക്കുകളിൽ നിന്നും അതുപോലെതന്നെ എയർടെൽ നെറ്വർക്കുകളിൽ നിന്നും ലഭിക്കുന്നുണ്ട് .കൂടുതലും ഡാറ്റയുടെ സ്പീഡുകളെക്കുറിച്ചാണ് .എന്നാൽ അടുത്തവർഷം എയർടെൽ 500 Mbps ഡൌൺലോഡ് സ്‌പീഡിൽ ലഭിക്കുന്ന ഓഫറുകളിൽ എത്തുന്നു.എന്നാൽ കേരളത്തിൽ ഇപ്പോൾ BSNL അവരുടെ 8Mbps സ്‌പീഡിൽ ലഭിക്കുന്ന സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു .
ജിയോയുടെ ബ്രൊഡ് ബാൻഡ് ഓഫറുകളെ മറികടക്കാൻ ഇപ്പോൾ BSNL പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് .ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .299 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇത് .299 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബിയുടെ ഡാറ്റയാണ് .8Mbps ന്റെ ഡൗൺലോഡിങ്ങ് സ്പീഡിലാണ് ഇത് ലഭ്യമാകുന്നത് .30 ദിവസ്സത്തെ വാലിഡിറ്റയിൽ ഈ ബ്രൊഡ് ബാൻഡ് ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നതാണു് .അതായത് 45 ജിബിയുടെ ഡാറ്റയാണ് ഇതിൽ മുഴുവനായി ലഭിക്കുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ നോർമൽ സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
2019 ൽ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തുന്നു .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് എയർടെൽ ഓഫറുകളാണ് .കേരളത്തിലെ എയർടെൽ ഉപഭോതാക്കൾ നേരിടുന്ന ഒരു പ്രശ്നം അതിന്റെ റെയിഞ്ചു തന്നെയാണ് .എന്നാൽ അതിനു ഇപ്പോൾ ഒരു പരിഹാരം കണ്ടിരിക്കുകയാണ്.എയർടെൽ കൂടാതെ എറിക്സൺ ചേർന്നാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് എത്തിക്കുന്നത് .എയർടെൽ ഉപഭോതാക്കൾക്ക് 500 Mbps ( Licensed Assisted Access ,LAA) ഡൌൺലോഡ് സ്പീഡുകളിൽ 4ജി ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്കാണ് ഇത്തരത്തിൽ ലഭ്യമാകുന്നത് .ഇതിന്റെ ട്രയൽ കഴിഞ്ഞ ദിവസ്സം ഡൽഹി മേഖലകളിൽ പരീക്ഷിച്ചുകഴിഞ്ഞു .ട്രയലിൽ ഇതിനു 400 Mbps സ്പീഡിന് മുകളിൽ ലഭിച്ചിരുന്നു .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile