IRCTC Ticket Booking സമയത്ത് അവിശ്വസനീയമായ ഓഫർ നൽകുന്നു
എന്നാൽ ഇത് നിങ്ങൾക്ക് ലഭിക്കുന്നത് ഒരേയൊരു ദിവസത്തേക്കാണ്
ക്രിസ്മസിന് മുമ്പേ നാട്ടിലേക്ക് പോകാനുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നെങ്കിൽ അവസരം മിസ്സാക്കണ്ട
IRCTC Black Friday Sale: അമേരിക്കക്കാർ താങ്ക്സ് ഗിവിങ്ങിന് ശേഷം വരുന്ന വെള്ളിയാഴ്ച, ബ്ലാക്ക് ഫ്രൈഡേയായി ആചരിക്കുന്നു. ഇന്ത്യയിലും വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത്. ഉപകരണങ്ങൾക്ക് മാത്രമായിട്ടല്ല ബ്ലാക്ക് ഫ്രൈഡേ സെയിൽ. ചില സേവനങ്ങൾക്കും ബ്ലാക്ക് ഫ്രൈഡേ സെയിൽ ലഭ്യമാകും.
IRCTC Ticket Booking സമയത്ത് അവിശ്വസനീയമായ ഓഫർ നൽകുന്നു. എന്നാൽ ഇത് നിങ്ങൾക്ക് ലഭിക്കുന്നത് ഒരേയൊരു ദിവസത്തേക്കാണ്. ക്രിസ്മസിന് മുമ്പേ നാട്ടിലേക്ക് പോകാനുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നെങ്കിൽ അവസരം മിസ്സാക്കണ്ട. എന്നാണ് Indian Railway ടിക്കറ്റ് ബുക്കിങ്ങിന് മാത്രമല്ല ആപ്പ് ഉപയോഗിക്കുന്നത്. അവിടെ തന്നെയാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറിൽ ട്വിസ്റ്റ് വരുന്നതും.
IRCTC Black Friday Sale ഓഫർ
ഇന്ത്യൻ റെയിൽവേ, ഫ്ലൈറ്റ് ബുക്കിങ് ആപ്പും ‘ബിഗ് ബ്ലാക്ക് ഫ്രൈഡേ’ ഓഫർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അന്യായ കിഴിവുകൾ കണ്ടെത്താം. IRCTC വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീയിൽ 100% കിഴിവ് ലഭിക്കുമെന്നതാണ് ഓഫർ. ഇതുകൂടാതെ മറ്റ് ചില ഇൻഷുറൻസ് ആനുകൂല്യങ്ങളുമുണ്ട്.
എന്നാൽ എല്ലാ ദിവസത്തേക്കുമായിട്ടല്ല ഈ ബ്ലാക്ക് ഫ്രൈഡേ ഓഫർ വന്നിട്ടുള്ളത്. കൂടുതലറിയാം…
IRCTC Black Friday Sale എന്ന്?
നവംബർ 29-ന് IRCTC എയർ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. വരുന്ന വെള്ളിയാഴ്ച എയർ ആപ്പിലൂടെ ബുക്കിങ് നടത്തിയാൽ ഓഫർ നേടാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐആർസിടിസി എയർ ആപ്ലിക്കേഷൻ എന്താണെന്നോ?
Ticket Booking ഓഫർ എങ്ങനെ?
ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലല്ല ഇത്തരമൊരു വമ്പൻ കിഴിവ് എന്നതാണ് ട്വിസ്റ്റ്. ഫ്ലൈറ്റ് ടിക്കറ്റുകളിൽ മാത്രമേ ഓഫർ ലഭ്യമാകുകയുള്ളൂ. അത് ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കും. ഐആർസിടിസി എയർ ആപ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിനുള്ളതാണ്. ആപ്പിലൂടെ അല്ലാതെ ഔദ്യോഗിക വെബ്സൈറ്റും ലഭ്യമാണ്.
ഇങ്ങനെ വിമാന ടിക്കറ്റെടുക്കുമ്പോൾ കൺവീനിയൻസ് ഫീസിന്റെ 100% ഇളവ് ലഭിക്കും. അതിനാൽ വിദേശത്തുള്ളവർക്കും ബെംഗളൂരു, മുംബൈ, ഡൽഹി എന്നിങ്ങനെ കേരളത്തിന്റെ പുറത്തുള്ളവർക്കും 29-ാം തീയതി ബുക്കിങ് നടത്താം. ഐആർടിസി ആപ്പിലൂടെ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് ചെയ്യുമ്പോൾ കിഴിവ് ലഭിക്കുന്നു.
50 ലക്ഷം രൂപയുടെ സൗജന്യ യാത്രാ ഇൻഷുറൻസും നൽകുന്നു. സാധാരണ നിങ്ങൾക്കറിയാം ഫ്ലൈറ്റ് ടിക്കറ്റിൽ ഇൻഷുറൻസ് ട്രാവൽ എടുക്കുന്നത് അധിക ചാർജാണെന്നത്. എന്നാൽ ഐആർസിടിസി ഫ്രീ ട്രാവൽ ഇൻഷുറൻസും പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രദ്ധിക്കേണ്ടത്, ബ്ലാക്ക് ഫ്രൈഡേ ഓഫർ ഒരു ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ്.
Flight Ticket ബുക്ക് ചെയ്യാൻ
ഐആർസിടിസി വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? നവംബർ 29-ന് ഐആർസിടിസി എയർ ആപ്പ് വഴി ബുക്ക് ചെയ്യാം. അല്ലെങ്കിൽ www.air.irctc.co.in എന്ന സൈറ്റിലൂടെയും ബുക്കിങ് നടത്താം. ഇതിനായി air.irctc.co.in എന്ന സൈറ്റ് ഉപയോഗിച്ചാൽ മതി.
How to: ഓഫറിനായി ടിക്കറ്റ് ബുക്കിങ്
- ഇതിനായി ആദ്യം സൈറ്റോ ആപ്പോ തുറക്കുക.
- നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
- പോകേണ്ട സ്ഥലം, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക
- ഓഫർ അൺലോക്ക് ചെയ്യാൻ ബുക്കിങ്ങും പേയ്മെന്റും പൂർത്തിയാക്കുക.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile