iQOO Z6 Lite 5G സ്മാർട്ട്‌ഫോൺ ഇപ്പോൾ ആമസോണിൽ വൻ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. iQOO Z6 Lite 5G സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ്. iQOO Z6 Lite 5Gയുടെ യഥാർത്ഥ വില 19,999 രൂപയാണ്. iQOO Z6 Lite 5G ഇപ്പോൾ 30% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. ഇപ്പോൾ 13,999 രൂപയ്ക്കു iQOO Z6 Lite 5G സ്വന്തമാക്കാൻ സാധിക്കും.
Qualcomm Snapdragon 4 Gen 1 octa-core പ്രോസസറിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും iQoo Z6 Lite 5G എന്ന് കമ്പനി പറയുന്നു. 2.0GHz ലാർജ് കോർ ഫ്രീക്വൻസിയുള്ള 6nm പ്രോസസ്സ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിപ്‌സെറ്റ്. SoC ന് 18.4% ൽ കൂടുതൽ സി പി യുവിന്റെ പ്രകടനവും 6.9% കൂടുതൽ ജി പിയുവിന്റെ പ്രകടനവും നൽകാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 1 എസ്ഒസി ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. സ്റ്റോറേജിന്റെ അടിസ്ഥാനത്തിൽ രണ്ട് വേരിയന്റുകളാണ് ഐക്കൂ Z6 ലൈറ്റ് 5ജിക്ക് ഉള്ളത്. 4ജിബി റാം+ 64ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഒരു വേരിയന്റും 6 ജിബി റാം +128 ജിബി സ്റ്റോറേജ് ഉള്ള മറ്റൊരു വേരിയന്റുമാണ് അവ.
മിസ്റ്റിക് നൈറ്റ്, സ്റ്റെല്ലാർ ഗ്രീൻ കളറുകളിൽ ഫോൺ ലഭിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിളിങ് റേറ്റ് എന്നിവയോടെ 6.58 ഇഞ്ച് ഫുൾ എച്ച്ഡി +ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000എംഎഎച്ച് ബാറ്ററി, ഗെയിമിങ് നേരത്ത് ഉൾപ്പെടെ നീണ്ട ലൈഫ് ഫോണിന് നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഗെയിമിങ്ങിനെ സ്പ്പോർട്ട് ചെയ്യുന്ന 2ജിബി റാമും ഒരു അൾട്രാ ഗെയിം മോഡും ഫോണിനുണ്ട് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 12 ആണ് ഒഎസ്.
ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത് iQOO Z6 Lite 5Gയിലുള്ളത്. 50 എംപി സെൻസറോടു കൂടിയ പ്രൈമറി ക്യാമറയും ഒപ്പം 2എംപിയുടെ മാക്രോ ലെൻസ് ക്യാമറയും ആണ് അവ. വാട്ടർഡ്രോപ്പ് നോച്ച് സ്റ്റെലിൽ സ്ഥാപിച്ചിരിക്കുന്ന സെൽഫി സെൻസറോടുകൂടിയ 8എംപി ക്യാമറയാണ് മുൻ വശത്തുള്ളത്.