മൂന്നാം വാർഷികത്തിന് ഐക്യൂ ഫോണുകൾക്ക് വൻ ഡിസ്‌കൗണ്ട്; ഓഫർ 24 വരെ!

Updated on 20-Apr-2023
HIGHLIGHTS

3 ഐക്യൂ സ്മാർട്ട്ഫോണുകൾക്കാണ് ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്

ഏപ്രിൽ 19 മുതൽ 24 വരെയാണ് ഓഫർ ഐക്യൂ പ്രഖ്യാപിച്ചിരിക്കുന്നത്

ഐക്യൂ 11, ഐക്യൂ 9 പ്രോ, ഐക്യൂ 9 എന്നിവയാണ് മൂന്ന് ഐക്യൂ സ്മാർട്ട് ഫോണുകൾ

മുതൽ മുടക്കുന്ന പണത്തിനു മികച്ച മൂല്യം നൽകുന്ന സ്മാർട്ഫോണുകളാണ് ഐക്യൂ (iQOO) സ്മാർട്ട്ഫോണുകൾ. സാങ്കേതികവിദ്യയിൽ മികച്ച നിലവാരം കൈവരിച്ചു ഐക്യൂ സ്മാർട്ട്ഫോണുകൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ഫോണുകളായി മാറിക്കഴിഞ്ഞു. വിൽപ്പനയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ സ്മാർട്ഫോൺ മൂന്നാം വാർഷികം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഐക്യൂ (iQOO)ഫോണുകൾക്ക് വമ്പിച്ച വിലക്കുറവ് നൽകുന്നു. ഐക്യൂ ഫോണുകൾക്ക് വൻ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം വാർഷികം ആഘോഷിക്കുന്നത് പ്രമാണിച്ചു ഏപ്രിൽ 19 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ഒരു ഓഫർ സെയിൽ ഐക്യൂ  (iQOO) പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ ഐക്യൂ  (iQOO)വിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവാണ് ഈ ഓഫർ സെയിലിൽ ലഭ്യമാകുന്നത്. നിലവിൽ മൂന്ന് സ്മാർട്ട്ഫോണുകൾക്കാണ് ഐക്യൂ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഐക്യൂ 11, ഐക്യൂ 9 പ്രോ, ഐക്യൂ 9 എന്നിവയാണ് ഇപ്പോൾ ഓഫർ ലഭിക്കുന്ന മൂന്ന് ഐക്യൂ സ്മാർട്ട് ഫോണുകൾ.

10,000 രൂപ മുതൽ 25,000 രൂപ വരെ ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കും. ഐക്യൂ ഫോണുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും പുതിയ ഓഫർ വിലയിലാണ് ഐക്യൂ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്യൂ ഫോണുകളുടെ ഓഫറുകൾ വിശദമായി പരിചയപ്പെടാം.

ഐക്യൂ 11(iQOO 11)

കമ്പനിയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ നിരയിലെ പുത്തൻ സാന്നിധ്യമാണ് ഐക്യൂ 11 (iQOO 11). സ്‌നാപ്ഡ്രാഗൺ 8 Gen 2  പ്രോസസറാണ് കരുത്തേകുന്നത്. ചിപ്‌സെറ്റും LPDDR5X റാമും UFS 4.0 സ്റ്റോറേജും സഹിതം മികച്ച ഫീച്ചറുകളാണ് ഐക്യൂ 11ന് നൽകിയിട്ടുള്ളത്. 59,999 രൂപയായിരുന്നു ഐക്യൂ 11 ന്റെ പ്രാരംഭ വില. ഇപ്പോൾ നടക്കുന്ന ഓഫർ സെയിലിന്റെ ഭാഗമായി 10000 രൂപ ഡിസ്കൗണ്ടോടെ 49,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കും. ഏപ്രിൽ 24 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കും എന്നകാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്.  

ഐക്യൂ 9 സീരീസ് (iQOO 9 SERIES)

പോയ വർഷമാണ് ഐക്യൂ 9 സീരീസ് വിപണിയിലെത്തിയത്. ഐക്യൂ 9, ഐക്യൂ 9 പ്രോ, ഐക്യൂ 9 എസ്ഇ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ഫോണുകൾ. മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയർ സ്പെസിഫിക്കേഷനുകളും സോഫ്റ്റ്‌വെയർ കഴിവുകളും ഉള്ള ഐക്യൂ 9 സീരീസ്  സ്മാർട്ട്ഫോണുകൾക്ക് വൻ ഡിമാൻഡുണ്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐക്യൂ 9, ഐക്യൂ 9 പ്രോ  (iQOO 9,   (iQOO 9, iQOO 9 PRO)

ഐക്യൂ 9, ഐക്യൂ 9 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കും ഇപ്പോഴുള്ള വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച  ഡിസ്കൗണ്ടാണ് ഐക്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. 64,990 രൂപ വിലയിലാണ് ഐക്യൂ 9 പ്രോ വിപണിയിൽ എത്തിയത്. എന്നാൽ ഓഫർ പ്രമാണിച്ചു ഐക്യൂ 9 പ്രോയ്ക്ക് 25,000 രൂപയുടെ ഡിസ്കൗണ്ടാണ് കമ്പനി നൽകിയിരിക്കുന്നത്. അ‌തിനാൽ ഐക്യൂ 9 പ്രോ ഇപ്പോൾ  39,990 രൂപയ്ക്ക് ലഭ്യമാണ്.

ഇപ്പോൾ ഓഫർ ലഭ്യമായിരിക്കുന്ന മൂന്ന് ഐക്യൂ ഫോണുകളിലും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഫോൺ ആണ് ഐക്യൂ 9. വിപണിയിൽ എത്തിയപ്പോൾ 42,990 രൂപയായിരുന്നു ഐക്യൂ 9ന്റെ വില. ഇപ്പോൾ ഓഫർ കഴിഞ്ഞു 12,000 രൂപ ഡിസ്കൗണ്ടോടെ വെറും 30,990 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ നമുക്ക് സ്വന്തമാക്കാം.

മൂന്നാം വർഷകം ആഘോഷിക്കുന്ന സമയത്തു തങ്ങളുടെ ഏറ്റവും കൂടിയ സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് വൻ ഡിസ്കൗണ്ടുകളുമായി ഐക്യൂ എത്തിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകൾക്ക് കൂടാതെ ഐക്യൂവിന്റെ ഐക്യൂ നിയോ 7, ഐക്യൂ നിയോ 6 എന്നീ സ്മാർട്ഫോണുകളും വില്പനയ്ക്കുണ്ട്.

Connect On :