iQOO Neo 7 Pro 5G Limited Offer: iQOO Neo 7 Pro 5Gയുടെ സെയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും

iQOO Neo 7 Pro 5G Limited Offer: iQOO Neo 7 Pro 5Gയുടെ സെയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും
HIGHLIGHTS

iQOO Neo 7 Pro 5G സ്മാര്‍ട്ട് ഫോണിന് മികച്ച ഡീല്‍.

ആമസോണിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓഫർ ആരംഭിക്കും.

ലിമിറ്റഡ് സ്റ്റോക്ക് ഓഫർ ആയിട്ടാണ് വരുന്നത്.

iQOO Neo 7 Pro 5G  സ്മാര്‍ട്ട് ഫോണിന് മികച്ച ഡീല്‍. ആമസോണിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഓഫർ ആരംഭിക്കും. ലിമിറ്റഡ് സ്റ്റോക്ക് ഓഫർ ആയിട്ടാണ് വരുന്നത്. നിബന്ധനകളോടെ കൂപ്പണ്‍ കോഡിലും ഇഎംഐയിലും ഇവ കരസ്ഥമാക്കാവുന്നതാണ്. സ്‌നാപ്പ്ഡ്രാഗണ്‍ 8+ ജെന്‍ പ്രോസ്സസറില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഇവ വിപണിയില്‍ നിങ്ങള്‍ക്ക് കരസ്ഥമാക്കാവുന്ന മികച്ച ഓപ്പ്ഷനാണ്.

iQOO Neo 7 Pro 5G  പ്രത്യേകതകൾ

iQOO Neo 7 Pro 5G യിൽ ബയോമെട്രിക് ഓതന്റിക്കേഷനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുണ്ട്. റിമോട്ട് കൺട്രോളിനുള്ള ഐആർ ബ്ലാസ്റ്ററും ഫോണിലുണ്ട്. 120W ഫ്ലാഷ് ചാർജ് സപ്പോർട്ട്, 5,000mAh ബാറ്ററി എന്നിവയും ഐകൂ നിയോ 7 പ്രോ 5ജിയിൽ കമ്പനി നൽകിയിട്ടുണ്ട്. സ്‌മാർട്ട്‌ഫോണിന്റെ ഡാർക്ക് സ്റ്റോം പതിപ്പിന് 199.5 ഗ്രാം ഭാരവുമുണ്ട്, ഫിയർലെസ് ഫ്ലേം വേരിയന്റിന് 194.5 ഗ്രാം ഭാരമാണുള്ളത്.

iQOO Neo 7 Pro 5G സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ കോൺഫിഗറേഷന് 34,999 രൂപയാണ് വില. ഐകൂ നിയോ 7 പ്രോ 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപയാണ് വില. ഡാർക്ക് സ്റ്റോം, ഫിയർലെസ് ഫ്ലേം എന്നീ രണ്ട് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോൺ ഇന്ത്യയിൽ ലിമിറ്റഡ് സ്റ്റോക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

iQOO Neo 7 Pro 5G  ഡിസ്പ്ലേ

120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്സൽസ്) അമോലെഡ് സ്‌ക്രീനുമായിട്ടാണ് ഐകൂ നിയോ 7 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 12 ജിബി വരെ LPDDR5 റാമുമായി വരുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പാണ്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം കാർഡ് സപ്പോർട്ടും ഐകൂ നിയോ 7 പ്രോ 5ജിയിൽ ഉണ്ട്.

iQOO Neo 7 Pro 5G  ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഐകൂ നിയോ 7 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. എഫ്/1.88 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സാംസങ് ജിഎൻ5 സെൻസർ, എഫ്/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്ര വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo