64 MP ക്യാമറ, 16 MP സെൽഫി ക്യാമറ: iQOO ഇന്ത്യയിലെത്തിച്ച നവാഗതനെ കുറിച്ച് അറിയാമോ?

Updated on 22-May-2023
HIGHLIGHTS

മുമ്പ് രാജ്യത്ത് അവതരിപ്പിച്ച iQOO Z7 5Gയുടെ സമാനമായ ഫീച്ചറുകളാണ് ഇതിലുമുള്ളത്

സ്‌നാപ്ഡ്രാഗൺ 695 എന്ന ചിപ്സെറ്റാണ് iQOO Z7sനെ വ്യത്യസ്തനാക്കുന്നത്

64 MPയുടെ പ്രൈമറി ക്യാമയാണ് ഫോണിലുള്ളത്

64MP ക്യാമറ, 44W ഫാസ്റ്റ് ചാർജിങ്ങുമായി ഇന്ത്യൻ വിപണിയിൽ iQOOവിന്റെ പുതുപുത്തൻ ഫോൺ എത്തിയിരിക്കുകയാണ്. മിഡ്-റേഞ്ച് 5G ഫോണുകൾ അന്വേഷിക്കുന്നവർക്ക് മികച്ച ഓപ്ഷനായാണ് iQOO Z7s ഇന്ത്യയിലേക്ക് കടന്നുവരുന്നത്. മുമ്പ് രാജ്യത്ത് അവതരിപ്പിച്ച iQOO Z7 5Gയുടെ സമാനമായ ഫീച്ചറുകളാണ് ഐക്യൂ പുതിയ എഡിഷനിലും അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ വ്യത്യസ്തമായ ചിപ്സെറ്റാണ് ഐക്യുവിന്റെ Z7s എന്ന 5G ഫോണിൽ വരുന്നത്. മാത്രമല്ല, വിലയിലും വ്യത്യാസമുണ്ട്.

iQOO Z7s ന്റെ പ്രധാന ഫീച്ചറുകൾ

സ്‌നാപ്ഡ്രാഗൺ 695 ആണ് ഈ പുതുപുത്തൻ ഫോണിലെ ചിപ്സെറ്റ്. 20,000 രൂപ ബജറ്റിൽ ഈ ഫോൺ വാങ്ങാവുന്നതാണ്. iQOO Z7sന് 90Hz റിഫ്രഷ് റേറ്റും, 360Hz ടച്ച് സാംപ്ലിങ് റേറ്റും വരുന്നു. ഡിസ്പ്ലേയിലും ആകർഷകമായ ഫീച്ചറുകളാണ് ഉള്ളത്. 6.38-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് iQOO Z7sൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

iQOO Z7sന്റെ ക്യാമറ

f/1.79 അപ്പേർച്ചറുള്ള 64 MPയുടെ പ്രൈമറി ക്യാമറ എന്തായാലും വിപണിയിൽ ഓളം സൃഷ്ടിക്കും. ഈ പ്രൈമറി ക്യാമറ ISOCELL GW3 സെൻസറുള്ളതാണ്. f/2.4 അപ്പേർച്ചറുള്ള 2 MP ഡെപ്ത് സെൻസറും 16 MPയുടെ ഫ്രണ്ട് ക്യാമറയുമാണ് ഐക്യു Z7s ഫോണിലുള്ളത്.

iQOO Z7sന്റെ ബാറ്ററി

44W ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 4,500mAh ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. വെറും 25 മിനിറ്റിനുള്ളിൽ ഫോണിന്റെ 50 ശതമാനം അതായത് പകുതിയും ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. 3.5 mm ഹെഡ്‌ഫോൺ ജാക്ക് ഫീച്ചറും ഈ ഐക്യു ഫോണിൽ വരുന്നു.

iQOO Z7s എവിടെ നിന്നും വാങ്ങാം…

ആമസോണും മറ്റും ഈ പുതിയ ഫോണിന് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. Amazonൽ 18,999 രൂപ മുതൽ iQOO Z7s വാങ്ങാം. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, 6GB RAM+128GB സ്റ്റോറേജുമുള്ള ഐക്യൂ ഫോൺ നിങ്ങൾക്ക് 18,999 രൂപയ്ക്ക് വാങ്ങാം. 8 GB റാം + 128GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപ വില വരുന്നു. BUY FROM HERE

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :