അതിശയിപ്പിക്കുന്ന വിലയിൽ ഐക്യൂ 11 5G ഇന്ത്യൻ വിപണികളിൽ
ഐക്യൂ 11, ഐക്യൂ 11 പ്രോ ഫോണുകൾ ജനുവരി 10(ഇന്ന്)ന് ഇന്ത്യൻ വിപണിയിലെത്തി
ഫോണുകൾ വരുന്നത് AMOLED ഡിസ്പ്ലെയുമായി
ആൽഫ, ലെജൻഡ് കളർ എന്നീ കളർ വേരിയന്റുകളിലാണ് ഐക്യൂ 11 5G ( iQOO 11 5G) എത്തുന്നത്
ഐക്യൂ 11 5G( iQOO 11 5G) ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ സീരീസ് (iQOO 11 Series) ഇന്ത്യൻ വിപണിയിലെത്തി. ഐക്യൂ 11 5G(iQOO 11 5G) ജനുവരി 10 (ഇന്ന് ) ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ഇതിന്റെ വലിയ ഇവന്റാണ് ആതിഥേയത്വം വഹിക്കുന്നത്. ഐക്യൂ 11, ഐക്യൂ 11 പ്രോ( iQOO 11 pro) എന്നിവയാണ് ഈ സീരീസിലെ സ്മാർട്ഫോണുകൾ. ജനുവരി 13 മുതൽ ഈ ഡിവൈസുകൾ വിൽപ്പനയ്‌ക്കെത്തും. ഡ്യുവൽ സിം 5G സ്മാർട്ട്‌ഫോൺ കൂടിയാണിത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട് ഫോൺ ആയിരിക്കും ഐക്യൂ 11 5ജി (iQOO 11 5G).
ഐക്യൂ 11 5G ( iQOO 11 5G)യുടെ വില
ഐക്യൂ 11 5G( iQOO 11 5G)യുടെ അടിസ്ഥാന വേരിന്റിന്റെ ഇന്ത്യൻ വില 55,000 രൂപയ്ക്കും 60,000 രൂപയ്ക്കുമിടയിലായിരിക്കും.
ഐക്യൂ 11 5G ( iQOO 11 5G)യുടെ കളർ വേരിയന്റുകൾ
ആൽഫ, ലെജൻഡ് കളർ എന്നീ കളർ വേരിയന്റുകളിലാണ് ഐക്യൂ 11 5G ( iQOO 11 5G) എത്തുന്നത്.
ഐക്യൂ 11 5G ( iQOO 11 5G)യുടെ സ്‌പെസിഫിക്കേഷനുകൾ
8GB RAM + 256 GB ഇന്റേണൽ സ്റ്റോറേജ്, 16 GB RAM + 256 GB ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഐക്യൂ 11 5G അവതരിപ്പിക്കുന്നത്. ഐക്യൂ 11 5G (iQOO 11 5G യിൽ 8GB വരെ RAM വികസിപ്പിക്കാം. 2K റെസല്യൂഷനും LTPO 4.0 സാങ്കേതികവിദ്യയുമുള്ള സാംസങ് E6 AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളിലും 50 MP ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ഫോണുകളിൽ V2 ഇമേജ് പ്രോസസിങ് ചിപ്പും കമ്പനി നൽകിയിട്ടുണ്ട്. ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ 11ന് 5,000 mAh ബാറ്ററിയും ഐക്യൂ 11 പ്രോ മോഡൽ 4,700mAh ബാറ്ററിയും ആണ്.ഐക്യൂ 11( iQOO 11) പ്രോയിൽ ഗെയിമിങ് അടക്കം പെർഫോമൻസ് കൂടുതലായി ഉപയോഗിക്കുന്ന അവസരത്തിൽ ഹീറ്റ് മാനേജ്മെന്റിനായി ഒരു വേപ്പർ ചേമ്പർ കൂളിങ് പ്ലേറ്റും നൽകിയിട്ടുണ്ട്.
ഐക്യൂ 11 5G ( iQOO 11 5G)യുടെ ക്യാമറ സ്‌പെസിഫിക്കേഷനുകൾ
സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. F/1.75 ലെൻസുള്ള 50MP VCS IMX866 പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (150-ഡിഗ്രി) ഉള്ള 50MP സെക്കൻഡറി സെൻസർ,F/2.46 ലെൻസുള്ള 13 MP പോർട്രെയ്റ്റ് ക്യാമറ എന്നിവയാണ പിൻ ക്യാമറകൾ. ഐക്യൂ 11 പ്രോ
(iQOO 11പ്രോ)യിൽ സെൽഫികൾക്കായി എF/2.45 ലെൻസുള്ള 16 MP സെൻസറാണുള്ളത്. മെച്ചപ്പെട്ട ക്യാമറ പെർഫോമൻസിനായി വിവോയുടെ വി2 ഇമേജ് സിഗ്നൽ പ്രോസസർ ചിപ്പും ഈ ഡിവൈസിലുണ്ട്.
ഐക്യൂ 11 5G ( iQOO 11 5G)യുടെ ബാറ്ററി
ഐക്യൂ 11 പ്രോ 5ജി( iQOO 11 5G pro) സ്മാർട്ട്‌ഫോൺ 512 ജിബി വരെ UFS4.0 ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് ചൈനയിൽ അവതരിപ്പിച്ചത്. 200W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,700 MAH ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.