IPL 2025 Live: ഐപിഎൽ FREE ആയി കാണാൻ Jio വരിക്കാർക്ക് സുവർണാവസരം, എങ്ങനെയെന്നാൽ…

IPL 2025 Live: ഐപിഎൽ FREE ആയി കാണാൻ Jio വരിക്കാർക്ക് സുവർണാവസരം, എങ്ങനെയെന്നാൽ…
HIGHLIGHTS

ജിയോയുടെ 3 പ്രീ-പെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ ലഭിക്കും

നിങ്ങളൊരു ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, ഒരിക്കലും ഈ ക്രിക്കറ്റ് ആവേശം മിസ്സാക്കരുത്

ജിയോഹോട്ട്സ്റ്റാറിനായി ബജറ്റ് പ്ലാൻ മുതൽ ദീർഘകാല വാലിഡിറ്റി വരുന്ന JIO പ്ലാനുകൾ വരെയുണ്ട്

JioHotstar-ൽ IPL 2025 Live ഫ്രീയായി കാണാൻ സുവർണാവസരം. ഐപിഎൽ മത്സരങ്ങൾ Jio യൂസേഴ്സാണെങ്കിൽ ഫ്രീയായി ആസ്വദിക്കാം. ജിയോഹോട്ട്സ്റ്റാറിൽ ഐപിഎൽ 2025 മത്സരങ്ങൾ സ്ട്രീം ചെയ്യുകയാണ്. ടിവിയിലും സ്മാർട്ഫോണുകളിലും ക്രിക്കറ്റ് മത്സരങ്ങൾ കാണാവുന്നതാണ്.

ഇതിനായി ജിയോ നിരവധി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജിയോഹോട്ട്സ്റ്റാറിനായി ബജറ്റ് പ്ലാൻ മുതൽ ദീർഘകാല വാലിഡിറ്റി വരുന്ന പ്ലാനുകൾ വരെയുണ്ട്.

Jio യൂസേഴ്സിന് IPL 2025 Live ഫ്രീയായി കാണാം

ജിയോയുടെ 3 പ്രീ-പെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ ലഭിക്കും. മാർച്ച് 22 മുതൽ ഐപിഎൽ ആരംഭിച്ചു. ഇന്ന് (മാർച്ച് 23 ഞായറാഴ്ച) രണ്ട് മത്സരങ്ങളാണുള്ളത്. നിങ്ങളൊരു ക്രിക്കറ്റ് പ്രേമിയാണെങ്കിൽ, ഒരിക്കലും ഈ ക്രിക്കറ്റ് ആവേശം മിസ്സാക്കരുത്. മക്കൾക്ക് പരീക്ഷയാണെങ്കിൽ വീട്ടിൽ ടിവി ഓണാക്കാൻ കഴിയില്ലായിരിക്കും. അങ്ങനെയാണെങ്കിൽ നിങ്ങളുടെ സൌകര്യാർഥം മൊബൈലിലും ജിയോഹോട്ട്സ്റ്റാറിലൂടെ ഐപിഎൽ ലൈവായി കാണാം.

Jio Cricket Pack_195 Recharge Plan for jiohotstar
Jio Cricket Pack_195 Recharge Plan

ഫ്രീ ജിയോഹോട്ട്സ്റ്റാർ Jio പ്ലാനുകൾ

Rs 100 ജിയോ പ്ലാൻ: എസ്എംഎസ്, വോയിസ് കോളുകളില്ലാത്തെ ജിയോഹോട്ട്സ്റ്റാർ പ്ലാനാണിത്. ഇതിൽ ജിയോ വരിക്കാർക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ കിട്ടും. ഇതിൽ ബേസിക് വാലിഡിറ്റി 90 ദിവസമാണ് വരുന്നത്. 100 രൂപയുടെ വൗച്ചറിൽ നിങ്ങൾക്ക് 5 ജിബി ലഭിക്കും. ഇവിടെ ബണ്ടിൽ ചെയ്‌തിരിക്കുന്നത് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ്.

ജിയോ 195 രൂപ പ്ലാൻ

ജിയോയുടെ ക്രിക്കറ്റ് പാക്കേജാണ് 195 രൂപയുടേത്. 15GB ഡാറ്റ പ്ലാനിൽ മൊത്തമായി അനുവദിച്ചിരിക്കുന്നു. 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. ഇതിൽ ജിയോഹോട്ട്സ്റ്റാർ 90 ദിവസത്തേക്ക് കിട്ടാനുള്ള ആക്സസും നൽകിയിട്ടുണ്ട്. ഇതിൽ വോയിസ് കോളുകളോ, എസ്എംഎസ് ഓഫറുകളോ ലഭിക്കില്ല.

Rs 949 JioHotstar Plan

84 ദിവസത്തെ വാലിഡിറ്റിയാണ് ഈ ജിയോ പ്ലാനിലുള്ളത്. 5ജി ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജിയും, 4ജി ഉപയോഗിക്കുന്നവർക്ക് 2GB-യും ലഭിക്കും. പ്രതിദിനം 100 SMS, അൺലിമിറ്റഡ് കോളുകളുള്ള പാക്കേജാണിത്.

ജിയോഹോട്ട്സ്റ്റാറിനൊപ്പം ഇതിൽ JioCloud-ഉം ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോഹോട്ട്സ്റ്റാർ നിങ്ങൾക്ക് 84 ദിവസത്തേക്ക് ലഭിക്കുന്നു.  റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

IPL LIVE 2025: മത്സരങ്ങൾ

മാർച്ച് 22, 7:30 PM: KKR vs RCB
മാർച്ച് 23, 3: 30PM:SRH vs RR, 7:30 PM: CSK vs MI
മാർച്ച് 24, 7:30 PM: DC vs LSG
മാർച്ച് 25, 7:30 PM: GT vs PBKS
മാർച്ച് 26, 7:30 PM: RR vs KKR
മാർച്ച് 27, 7:30 PM: SRH vs LSG
മാർച്ച് 28, 7:30 PM: CSK vs RCB

മാർച്ച് 29, 7:30 PM: GT vs MI
മാർച്ച് 30, 3: 30PM:DC vs SRH, 7:30 PM: RR vs CSK
മാർച്ച് 31, 7:30 PM: MI vs KKR
ഏപ്രിൽ 1, 7:30 PM: LSG vs PBKS
ഏപ്രിൽ 2, 7:30 PM: RCB vs GT
മെയ് 25-നാണ് ഐപിഎൽ ഫൈനൽ കൊൽക്കത്തയിൽ നടക്കുന്നത്.

Also Read: iOS 18.4 അപ്ഡേറ്റിന് ഇനി കാലതാമസമില്ല! ഇന്ത്യയിലേക്ക് ആപ്പിളിന്റെ AI, Siri അപ്ഡേറ്റും ഇമോജികളും എത്തുന്നു…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo