ജിയോസിനിമയിൽ കാണാം, ഇത്തവണത്തെ IPL! ഫ്രീയാണോ?

ജിയോസിനിമയിൽ കാണാം, ഇത്തവണത്തെ IPL!  ഫ്രീയാണോ?
HIGHLIGHTS

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ജിയോ സിനിമയിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്

ഐപിഎല്ലിന്റെ സ്ട്രീമിങ് റൈറ്റ്സ് നഷ്ടമായത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡിമാൻഡിനെ ബാധിക്കും

മാർച്ച് 31-ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും

2022-ൽ റിലയൻസിന്റെ വിയാകോം18 ഹോട്ട്സ്റ്റാറി (Hotstar)നെ മറികടന്ന് IPL 2023 -ന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ ഐപിഎൽ (IPL) മത്സരങ്ങൾ ജിയോ സിനിമ(JioCinema)യിലാണ് ലൈവ് സ്ട്രീം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ യൂസർ ബേസ് വർധിക്കുന്നതിനുള്ള ഒരു കാരണം ഐപിഎൽ (IPL) മത്സരങ്ങൾ കാണാമെന്നതായിരുന്നു. ഇതിനാൽ തന്നെ എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളും യൂസേഴ്സിന് ഓഫർ ചെയ്തിരുന്നു.

IPL ഇനി ജിയോയിൽ

പിന്നീട് റിലയൻസ് ജിയോ തങ്ങളുടെ റീചാർജ് പ്ലാനുകളിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് ഒഴിവാക്കി. ഐപിഎല്ലി(IPL)ന്റെ സ്ട്രീമിങ് റൈറ്റ്സ് നഷ്ടമായത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡിമാൻഡിനെ ബാധിക്കും.രണ്ട് മാസത്തോളം നീണ്ട് നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് ഐപിഎൽ (IPL). ഇത്തവണ മാർച്ച് 31-ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും.സ്മാർട്ട്ഫോണുകളിൽ ക്രിക്കറ്റ് കളി കാണുന്ന സാധാരണ യൂസേഴ്സിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത് ഒരു അനുഗ്രഹമായിരുന്നുവെന്ന് പറയാം. 

മാർച്ച് 31 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എച്ച്ബിഒ കണ്ടന്റ് ലഭിക്കില്ല. ഇതെല്ലാം കൂടി വരുന്നതിനാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകളുടെ ആവശ്യകത കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 
 ഐപിഎൽ (IPL) കാഴ്ചക്കാരിൽ നിന്നുള്ള വരുമാനം നിലനിർത്തേണ്ടത് എല്ലാ ടെലിക്കോം കമ്പനികളുടെയും ആവശ്യമാണ്. അതിനാൽ തന്നെ ജിയോ ഒഴിച്ചുള്ള ടെലിക്കോം കമ്പനികൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. മൊബൈൽ ഡാറ്റയിൽ, നാല് മണിക്കൂർ വരെയുള്ള ഐപിഎൽ മത്സരങ്ങൾ കാണുമ്പോൾ 2 ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ടി വരും. ലംപ്സം ഡാറ്റ പായ്ക്കുകളോ ഉയർന്ന ഡെയിലി ഡാറ്റ പ്ലാനുകളോ ആവും കമ്പനികൾ അവതരിപ്പിക്കുക.ജിയോ സിനിമ (JioCinema) ഉപയോഗിക്കാൻ ജിയോ കണക്റ്റിവിറ്റി വേണമെന്നില്ല. എയർടെൽ, വിഐ തുടങ്ങിയ ഏത് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ജിയോ സിനിമ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

Nisana Nazeer
Digit.in
Logo
Digit.in
Logo