ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ടൂർണമെന്റിന്റെ തത്സമയ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ ജിയോ സിനിമ കാഴ്ചക്കാരുടെ റെക്കോർഡ് തകർത്തു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (RCB) ചെന്നൈ സൂപ്പർകിങ്‌സും (CSK) തമ്മിലുള്ള മത്സരത്തിൽ ജിയോസിനിമയിലെ വ്യൂവർഷിപ്പ് 2.4 കോടി കവിഞ്ഞു. ഐപിഎൽ 2023 (IPL 2023) ടൂർണമെന്റിന്റെ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ജിയോ സിനിമ നേടിയ റെക്കോർഡ് വ്യൂവർഷിപ്പാണിത്.
നേരത്തെ ഏപ്രിൽ 12ന് ജിയോ സിനിമാ (Jio Cinema) സ് 2.2 കോടി പ്രേക്ഷകരിലെത്തിയിരുന്നു. ഇത്തവണ ആർസിബി (RCB )-സിഎസ്‌കെ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ജിയോ സിനിമയുടെ പ്രേക്ഷകരുടെ എണ്ണം 24 ദശലക്ഷത്തിലെത്തി. തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഈ മത്സരത്തിൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം 8 റൺസിന് വിജയിച്ചു. ആകെ 444 റൺസ് നേടിയ ഈ മത്സരത്തിൽ 33 സിക്‌സറുകളും പിറന്നു.
ഐപിഎൽ 2023 (IPL 2023) ടൂർണമെന്റിന്റെ ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ പ്രത്യേക കമ്പനികൾക്ക് ബിസിസിഐ (BCCI) നൽകിയിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ നേരിട്ടുള്ള നേട്ടങ്ങൾ കാണുന്നു. ഇത്തവണ ജിയോ സിനിമ ഐപിഎൽ (IPL) മത്സരങ്ങൾ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഐപിഎല്ലി (IPL)ന്റെ വ്യൂവർഷിപ്പ് ഇനിയും വർദ്ധിപ്പിക്കാൻ ഇത് സഹായകമാകും.
2019 പതിപ്പിന്റെ അവസാന മത്സരം Disney+ Hotstar-ൽ പരമാവധി 1.86 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇപ്പോൾ 2.4 കോടി പ്രേക്ഷകർ ജിയോ സിനിമ (Jio Cinema) യിൽ മത്സരം കണ്ടു. നിലവിലെ ഐപിഎൽ (IPL) ടൂർണമെന്റ് ഇപ്പോഴും ലീഗ് ഘട്ടത്തിലാണ്, ജിയോ സിനിമ (Jio Cinema) ഇതിനകം എല്ലാ മുൻ റെക്കോർഡുകളും തകർത്തു കഴിഞ്ഞു. IPL-2023 അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, ജിയോ സിനിമയിലെ കാഴ്ചക്കാരുടെ എണ്ണം പുതിയ ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജിയോ സിനിമാ സ്ട്രീമിംഗ് ആപ്പ് വഴി ഓരോ ദിവസവും ദശലക്ഷക്കണക്കിന് പുതിയ കാഴ്ചക്കാരാണ് ഐപിഎൽ (IPL) മത്സരം കാണുന്നത്.
സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ സിനിമാ (Jio Cinema) സ് റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. മുൻനിര ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ഇതിനകം തന്നെ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. ടിവിക്ക് പുറമെ 23 പ്രമുഖ സ്പോൺസർമാരുമായും ജിയോ സിനിമ (Jio Cinema) കൈകോർത്തിട്ടുണ്ട്.