ഫിസിക്കൽ ബട്ടണുകൾക്ക് പകരം iPhone 15 പ്രോയിൽ ആക്ഷൻ ബട്ടണുകൾ

ഫിസിക്കൽ ബട്ടണുകൾക്ക് പകരം iPhone 15 പ്രോയിൽ ആക്ഷൻ ബട്ടണുകൾ
HIGHLIGHTS

ഐഫോൺ 15ൽ മ്യുട്ട് ബട്ടൺ കൂടി ഉൾപ്പെടുത്തും

അലെർട്ട്‌ സ്ലൈഡറിന് പകരമാണ് ഈ മ്യൂട്ട് ബട്ടൺ വരുന്നത്

മ്യൂട്ട് ബട്ടന് ആക്ഷൻ ബട്ടൺ എന്നാണ് പേര് നൽകിയിരിക്കുന്നത്

ആപ്പിളി (Apple)ന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 15(iPhone 15)പ്രോയിൽ ഫിസിക്കൽ ബട്ടോണുകൾക്കു പകരം സോളിഡ് സ്റ്റേറ്റ് ബട്ടണുകളായിരിക്കും ഉണ്ടാവുക എന്ന് കുറച്ചു നാൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ചു ക്ലിക്ക് ചെയ്യാൻ കഴിയുന്ന ഫിസിക്കൽ ബട്ടണുകൾ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ട്.  യുഎസ്ബി സി പോർട്ട് കൂടാതെ ആപ്പിൾ (Apple) മറ്റൊരു മാറ്റവും കൂടി ഐഫോൺ 15ൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഐഫോൺ 15 (iPhone 15)ൽ മ്യുട്ട് ബട്ടൺ കൂടി ഉൾപ്പെടുത്തും. അലെർട്ട്‌ സ്ലൈഡറിന് പകരമാണ് ഈ മ്യൂട്ട് ബട്ടൺ വരുന്നത്. മ്യൂട്ട് ബട്ടന് ആക്ഷൻ ബട്ടൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. 

എന്താണ് ആക്ഷൻ ബട്ടൺ?

ഫോൺ എളുപ്പം സൈലന്റ് മോഡിലാക്കാൻ വേണ്ടിയാണു അലെർട്ട്‌ സ്ലൈഡർ ഉപയോഗിച്ചിരുന്നത്. അതിനേക്കൾ മികച്ച ഫീച്ചറുകളുള്ള ബട്ടൺ ആണ് ആക്ഷൻ ബട്ടൺ. ഫോൺ മ്യുട്ട് ചെയ്യാൻ മാത്രമല്ല മറിച്ചു വോയിസ് അസിസ്റ്റന്റായ സിറി വിളിക്കാനും മറ്റു ആപ്പുകൾ തുറക്കാനും എല്ലാം സാധിക്കും. 

ഐഫോൺ 15 പ്രോ മറ്റ് സവിശേഷതകൾ 

6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് അഥവാ ഐഫോൺ 15 അൾട്ര എന്നിവയ്ക്ക് ഉണ്ടാകുന്നത്. ഉയർന്ന് കാണാത്ത, സോളിഡ് സ്റ്റേറ്റ് ബട്ടണുകളായിരിക്കും ഈ ഡിവൈസുകളുടെ പ്രത്യേകത. ഐഫോൺ 15 (iPhone 15) മോഡലുകളിൽ ടച്ച് ഐഡി ഉണ്ടായിരിക്കില്ല, ഫേസ് ഐഡിയായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാവുക. ഒരു അണ്ടർ ഡിസ്പ്ലെ ഫേസ് ഐഡി ഫീച്ചർ പുറത്തിറക്കാനും സാധ്യതയുണ്ട്.

ലൈറ്റ്നിങ് പോർട്ട് മാറ്റി യുഎസ്ബി ടൈപ്പ് സി പോർട്ട് നൽകാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്. യൂറോപ്പിലെ പുതിയ നയങ്ങൾ അനുസരിച്ച് ടൈപ്പ് സി പോർട്ട് ഇല്ലാത്ത ഫോണുകൾ അവിടെ വിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ യൂറോപ്പിനായി ഐഫോൺ 15 (iPhone 15) സീരീസ് ടൈപ്പ് സി പോർട്ടുമായി പുറത്തിറങ്ങും. 

പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ആദ്യമായി ഐഫോൺ 15 (iPhone 15) സീരീസിലാണ് കാണുക എന്നാണ് സൂചന. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഐഫോൺ 15 (iPhone 15) പ്രോ മോഡലുകളിൽ ആയിരിക്കും പുതിയ ക്യാമറ ഫീച്ചർ വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. നെക്സ്റ്റ് ജനറേഷൻ ബയോണിക് ചിപ്പ്സെറ്റായിരിക്കും ഐഫോൺ 15 പ്രോ പാക്ക് ചെയ്യുന്നത്.

കൂടുതൽ പെർഫോമൻസ് കോറുകളോ ഗ്രാഫിക്സ് കോറുകളോ ഡിവൈസിൽ കാണാൻ കഴിഞ്ഞേക്കും. ക്വാൽകോമുമായുള്ള സഹകരണത്തിൽ കൂടെത്തത്തന്നെയായിരിക്കും ഡിവൈസിലെ 5ജി സപ്പോർട്ട്, ഐഫോൺ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററിയും ഐഫോൺ 15 പ്രോ പാക്ക് ചെയ്യാൻ സാധ്യതയുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo