ഐഫോൺ 15 വരാൻ ഇനിയും 2 മാസമോ?

Updated on 14-Jun-2023
HIGHLIGHTS

ആപ്പിൾ സെപ്റ്റംബറിലാണ് പുതിയ ഐഫോണുകൾ അവതരിപ്പിക്കുന്നത്

ഐഫോൺ 15 ന് ഇന്ത്യയിൽ ഏകദേശം 80,000 രൂപവരെ വില പ്രതീക്ഷിക്കാം

ഐഫോൺ 15 സീരിസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ്

ഐഫോൺ 15 (iPhone 15) വിപണി കീഴടക്കാൻ 2 മാസം മാത്രം. ആപ്പിൾ സാധാരണയായി സെപ്റ്റംബറിലാണ് പുതിയ ഐഫോണുകൾ അവതരിപ്പിക്കുന്നു. വരാനിരിക്കുന്ന ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ പ്രോ മാക്‌സ് മോഡലുകളുടെ പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ, 
സോഫ്റ്റ്‌വെയർ, ഡിസൈൻ എന്നിവ ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും താഴെ പറയുന്നു 

iPhone 15 സീരീസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

ഐഫോൺ 15 (iPhone 15) ന് ഇന്ത്യയിൽ ഏകദേശം 80,000 രൂപവരെ വില പ്രതീക്ഷിക്കാം. ഐഫോൺ 15 പ്രോ മോഡലുകൾക്ക് വലിയ വില വർദ്ധനവ് ഉണ്ടാകാമെന്ന് കമ്പനി അവകാശപ്പെടുന്നു. iPhone 15 Pro, iPhone 15 Pro Max എന്നിവയുടെ വില യഥാക്രമം 98,850 രൂപ, ഏകദേശം 1,07,090 രൂപ ആയിരിക്കും. എന്നാൽ, GST, മറ്റ് നിരക്കുകൾ എന്നിവ ഉള്ളതിനാൽ ആപ്പിൾ അതേ വിലയിൽ iPhone 15 Pro ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഐഫോൺ 14 പ്രോയുടെ ഇന്ത്യയിലെ വില അടിസ്ഥാന മോഡലിന് 1,29,900 രൂപയാണ്, അതേസമയം 14 പ്രോ മാക്‌സ് 1,39,900 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാക്കി. 79,900 രൂപ വിലയിൽ ആണ് ഐഫോൺ 14 ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തിയത്. 

iPhone 15 സീരീസ്: ചോർന്ന ഡിസൈൻ

ഐഫോൺ 15 (iPhone 15)സീരിസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ്. ഐഫോൺ 15 സീരീസ് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ അവതരിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് എല്ലാ വേരിയന്റുകളിലും വരുമെന്ന് സൂചനയുണ്ട്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ ബട്ടണില്ലാത്ത ഡിസൈൻ വാഗ്ദാനം ചെയ്യുമെന്ന് നേരത്തെ പറയപ്പെട്ടിരുന്നെങ്കിലും, പുതിയ രൂപത്തിനായി ആപ്പിൾ ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ പരമ്പരാഗത ബട്ടൺ ഡിസൈനുമായി എത്തിയതായി റിപ്പോർട്ടുണ്ട്. അതിനാൽ, വോളിയം ക്രമീകരിക്കുന്നതിന് പഴയ രണ്ട്-ബട്ടൺ ഡിസൈൻ നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ, 2023 ഐഫോണുകളുടെ ഡിസൈനിൽ മറ്റ് മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ആപ്പിളിന് പഴയ മ്യൂട്ട് സ്വിച്ച് ബട്ടൺ ഒരു പുതിയ ഡിസൈൻ ഉപയോഗിച്ച് മാറ്റാൻ കഴിയും. ആപ്പിൾ വാച്ച് അൾട്രായിൽ കസ്റ്റമൈസ് ചെയ്യാവുന്ന ആക്ഷൻ ബട്ടൺ പോലെ പുതിയതിന് പ്രവർത്തിക്കാനാകും. പക്ഷേ, ഇത് പ്രോ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കാം. ഫോണുകളുടെ പിൻഭാഗത്ത് ചോർച്ച അനുസരിച്ച് ആപ്പിൾ വലിയ ക്യാമറ മൊഡ്യൂളുകൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Connect On :