കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14ന് (iPhone 14) കഴിഞ്ഞ മാസമാണ് ആപ്പിൾ പുതിയ കളർ വേരിയന്റ് നൽകിയത്. മഞ്ഞ നിറമുള്ള ഐഫോൺ 14 ഇതിനകം തന്നെ ജനപ്രിതി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഐഫോൺ 14 യെല്ലോ കളർ വേരിയന്റ് (iPhone 14 Yellow Variant) ആകർഷകമായ ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ അവസരം നൽകുകയാണ് ഫ്ലിപ്പ്കാർട്ട്. ആപ്പിൾ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും എംആർപിയിൽ വിൽക്കുന്ന ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഓഫർ നൽകിയിട്ടുള്ളത്.
ഐഫോൺ 14 യെല്ലോ വേരിയന്റ് (iPhone 14 Yellow Variant) താൽക്കാലിക കിഴിവോടെയാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന നടത്തുന്നത്. ഈ ഡിവൈസിന്റെ 128GB വേരിയന്റിന് 79,999 രൂപയാണ് യഥാർത്ഥ വില. ഇതിപ്പോൾ നിങ്ങൾക്ക് 71,999 രൂപയ്ക്ക് ലഭ്യമാകും. നിങ്ങൾ HDFC ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുകയാണ് എങ്കിൽ 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതേ ഓഫർ ഐഫോൺ 14 യെല്ലോ(iPhone 14 Yellow Variant)
256GB സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. ഈ വേരിയന്റ് 77,999 രൂപയ്ക്ക് ലഭ്യമാകും.
ആപ്പിൾ ഇന്ത്യ ഇ-സ്റ്റോറിൽ ഐഫോൺ 14 യെല്ലോ (iPhone 14 Yellow Variant) യുടെ 128GB ഓപ്ഷൻ നൽകിയിരികുന്ന 79,999 രൂപയെന്ന വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 14 യെല്ലോ 256GB വേരിയന്റ് സ്വന്താമാക്കാം. നിങ്ങളുടെ പക്കൽ HDFC ബാങ്ക് കാർഡ് ഇല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചും ഫോൺ വാങ്ങാം. ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവാണ് ആക്സസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്.
പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നുണ്ട്. കേടുപാടുകൾ സംഭവിക്കാത്ത അവസ്ഥയിലുള്ള പഴയ ഐഫോണുകളുടെ റീസെയിൽ വാല്യു വളരെ കൂടുതലാണ്. മഞ്ഞ നിറത്തിലുള്ള ഐഫോൺ 14 ഇഷ്ടമല്ലാത്ത ആളുകൾക്ക് മറ്റ് അഞ്ച് കളർ ഓപ്ഷനുകളിൽ കൂടി ഐഫോൺ തിരഞ്ഞെടുക്കാം. കറുപ്പ്, നീല, വെള്ള, പർപ്പിൾ, റെഡ് എന്നീവയാണ് ഈ വേരിയന്റുകൾ. ഇവയ്ക്ക് HDFC ബാങ്കിന്റെ ഓഫർ ലഭ്യമാണ്. ഇതിൽ റെഡ് വേരിയന്റ് 66,999 രൂപയ്ക്കും മറ്റുള്ളവ 67,999 രൂപയ്ക്കും വിൽപ്പന നടത്തുന്നു.
ഐഫോൺ 14 പ്ലസ് യെല്ലോ കളർ വേരിയന്റുകളും വിലയും
ഐഫോൺ 14 പ്ലസ് മോഡലിന്റെ യെല്ലോ പതിപ്പും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമല്ല. ആപ്പിൾ ഇന്ത്യ വെബ്സൈറ്റിൽ, ഐഫോൺ 14 പ്ലസ് യെല്ലോ (iPhone 14 Plus Yellow Variant) കളർ 128GB സ്റ്റോറേജ് വേരിയന്റിന് 89,900 രൂപയാണ് വില. ഇതിന്റെ 256GB ഓപ്ഷന് 99,900 രൂപയും 512GB മോഡലിന് 1,19,900 രൂപയുമാണ് വില. കഴിഞ്ഞ വർഷം മുതലാണ് ഐഫോണുകളുടെ പുതിയ കളർ വേരിയന്റുകൾ മാർച്ച് മാസത്തിൽ കമ്പനി അവതരിപ്പിച്ച് തുടങ്ങിയത്. ഐഫോൺ 13 സീരീസ് ഫോണുകൾക്കും 2022 മാർച്ചിൽ പുതിയ കളർ ഓപ്ഷൻ ലഭിച്ചിരുന്നു.