ഐഫോൺ 14 പ്ലസ് (iPhone 14 plus) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഫ്ലിപ്പ്കാർട്ടി(Flipkart)ൽ അവതരിപ്പിച്ചത്. ഫ്ലിപ്പ്കാർട്ടി(Flipkart)ൽ ഈ ഫോണിന് മികച്ച ഓഫറുകളാണ് നൽകുന്നത്. ഫ്ലിപ്കാർട്ട്(Flipkart) 15,000 രൂപയുടെ കിഴിവാണ് ഈ ഫോണിന് ഇപ്പോൾ നൽകുന്നത്. ലോഞ്ച് ചെയ്ത് ഒരാഴ്ച്ചക്കുള്ളിലാണ് ഫ്ലിപ്പ്കാർട്ട് (Flipkart) ഈ ഓഫറുമായി എത്തിയത്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.
iPhone 14 Plus-ന്റെ 128GB മോഡലിന്റെ യഥാർത്ഥ വില 89,900 രൂപയാണ്. എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ iPhone 14 Plus 74,999 രൂപയ്ക്ക്
ലഭിക്കും. ലോഞ്ച് ചെയ്യുമ്പോൾ 99, 990 രൂപ വിലയുണ്ടായിരുന്ന 256GB വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ഓഫർ സമയത്ത് 84,999രൂപയ്ക്ക് ലഭ്യമാണ്. 1,19,900 രൂപ വിലയുണ്ടായിരുന്ന 512GB വേരിയന്റ് ഇപ്പോൾ ഓഫറിൽ 1,04,999 രൂപയ്ക്ക് ലഭിക്കും.
അതേസമയം, ലോഞ്ച് സമയത്ത് 79,900 രൂപ വിലയുണ്ടായിരുന്ന iPhone 14 128 GB വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ഓഫറിൽ വെറും 65,999 രൂപയ്ക്ക് ലഭ്യമാണ്. അതേ ഫോണിന്റെ 256 ജിബി വേരിയന്റ് അതിന്റെ യഥാർത്ഥ വില 89,900 രൂപയാണ്. Flipkartൽ ഇപ്പോൾ 75,999 രൂപയ്ക്ക് ലഭ്യമാണ്. 109,900 രൂപയുടെ 512GB വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 95,999 രൂപയ്ക്ക് ലഭിക്കും.
ഈ കിഴിവ് ഓഫറുകൾ കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് 5% അധിക അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.
ഐഫോൺ 14 പ്ലസ് 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു, അത് 60Hz റിഫ്രഷ് റേറ്റ് നൽകുന്നു. എ15(A15) ബയോണിക് ചിപ്‌സെറ്റും ഇതിലുണ്ട്. 4 ജിബി റാമിനൊപ്പം 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. 12എംപി വൈഡ് ആംഗിൾ പ്രൈമറി സെൻസറും 12എംപി സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
iPhone 14-ലും സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. 6.1 ഇഞ്ച് ഡിസ്‌പ്ലേയും 12+12 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമാണ് ഇതിലുള്ളത്. രണ്ട് ഫോണുകൾക്കും മുൻ പാനലിൽ 12എംപി സെൽഫി ക്യാമറയുണ്ട്.