ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14 (iPhone 14) ഉൾപ്പെടെയുള്ള ഫോണുകൾക്ക് വമ്പിച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നൽകാറുണ്ട്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 14(iPhone 14) നു മികച്ച ഓഫറാണ് നൽകിയിട്ടുള്ളത്. ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 14(iPhone 14) ഇപ്പോൾ 36,749 രൂപയ്ക്ക് സ്വന്തമാക്കാം.
ആപ്പിൾ ഐഫോൺ 14(iPhone 14)നു ഫ്ലിപ്പ്കാർട്ടിൽ 43,151 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ആപ്പിൾ ഐഫോൺ 14 (iPhone 14) സീരീസിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണാണ് ഐഫോൺ 14 (iPhone 14) . പോയ വർഷമാണ് ഐഫോൺ 14 വിപണിയിലെത്തിയത്. ആപ്പിൾ ഐഫോൺ 14 പ്ലസ്, ആപ്പിൾ ഐഫോൺ 14 പ്രോ, ആപ്പിൾ ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയാണ് ഈ സീരീസിലെ മറ്റ് മോഡലുകൾ.
ഫ്ലിപ്പ്കാർട്ടിൽ ആപ്പിൾ ഐഫോൺ 14നു 43,151 രൂപയാണ് ഡിസ്‌കൗണ്ട് നൽകുന്നത്. 43,151 രൂപ കിഴിവ് ലഭിക്കുമ്പോൾ ഐഫോൺ 14 ഏകദേശം 36,749 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ 69,999 രൂപയ്ക്ക് ലഭിക്കും. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിൽ ഐഫോണിന് 9,901 രൂപ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇഎംഐ തുടങ്ങിയ ഇടപാടുകൾ വഴി ഐഫോൺ 14ന് 4,000 രൂപ കിഴിവ് ലഭിക്കും. ആ ഓഫർ കൂടി ആകുമ്പോൾ ഐഫോണിന് 65,999 രൂപയായി വില കുറയുന്നു.
പഴയ ഐഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് 29,250 രൂപ വരെ കിഴിവ് ലഭിക്കും. എല്ലാ ബാങ്ക് ഓഫറുകൾക്കും കിഴിവുകൾക്കും ശേഷം ആപ്പിൾ ഐഫോൺ 14 43,151 രൂപ കിഴിവോടെ 36,749 രൂപയ്ക്ക് സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിൽ പഴയ ഐഫോണിന്റെ പഴക്കവും പരിഗണിക്കും. കേടുപാടുകൾ ഉള്ള ഐഫോണുകൾക്ക് എക്സ്ചേഞ്ച് വാല്യു കുറയും.
സാറ്റലൈറ്റ് കണക്റ്റഡ് എമർജൻസി എസ്ഒഎസ് സൗകര്യം,ഫോട്ടോണിക്ക് എഞ്ചിൻ, ഇ സിം കണക്റ്റിവിറ്റി, ആപ്പിൾ വാച്ച് സീരിസ് 8ലെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ ഇതെല്ലാം ഐഫോൺ 14ന്റെ എടുത്തു പറയേണ്ട ഫീച്ചറുകൾ ആണ്. എ15 ബയോണിക് പ്രോസസർ ഐഫോൺ 14നു കരുത്തേകുന്നു. 5 കോർ ജിപിയു, 6 കോർ സിപിയു എന്നിവയും പ്രോസസറിലുണ്ട്.
12 എംപി സെൽഫി ക്യാമറ സെൻസറാണ് ഐഫോണിലിലുള്ളത്. ലോ ലൈറ്റിലും മികച്ച ചിത്രങ്ങൾ പകർത്താൻ ഈ സെൻസറുകൾക്ക് കഴിയും. സെൽഫി ക്യാമറയിൽ ഓട്ടോഫോക്കസ് ഫീച്ചറും നൽകിയിട്ടുണ്ട്.